കെ​സി​ബി​സി​യു​ടെ യു​വ​ജ​ന​വ​ർ​ഷം; യു​വ​ജ​ന സം​ഗ​മം ന​ട​ത്തി
Monday, July 29, 2024 2:15 AM IST
ക​ണ്ണൂ​ർ: കെ​സി​ബി​സി​യു​ടെ യു​വ​ജ​ന​വ​ർ​ഷം ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ രൂ​പ​ത​യി​ൽ​പ്പെ​ടു​ന്ന ക​ണ്ണൂ​ർ-​ഇ​രി​ട്ടി ഫൊ​റോ​ന​ക​ളി​ലെ യു​വ​ജ​ന സം​ഗ​മം ബ​ർ​ണ​ശേ​രി സെ​ന്‍റ് തെ​രേ​സാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി. ക​ണ്ണൂ​ർ രൂ​പ​ത ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.

യു​വ​ജ​ന​സം​ഗ​മ​ത്തി​ൽ 600 ഓ​ളം പ്ര​തി​നി​ധി​ക​ളും 25 ഓ​ളം വൈ​ദി​ക​രും ഇ​രു​പ​തോ​ളം സ​ന്യാ​സി​നീ സ​മൂ​ഹ​വും പ​ങ്കെ​ടു​ത്തു. ഡൗ​ൺ ടൗ​ൺ ഡി​സി​പ്ലി​സ് മ്യൂ​സി​ക് ബ്രാ​ൻ​ഡാ​ണ് പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. വൈ​കു​ന്നേ​രം ക​ണ്ണൂ​ർ രൂ​പ​ത ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ദി​വ്യ​ബ​ലി​യോ​ടെ​യാ​ണ് പ​രി​പാ​ടി സ​മാ​പി​ച്ച​ത്.