പു​സ്ത​ക വി​ത​ര​ണം ന​ട​ത്തി
Monday, July 29, 2024 2:15 AM IST
ഇ​രി​ട്ടി: ക​ണ്ണൂ​ർ എ​ക്സൈ​സ് വി​മു​ക്തി മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "തൊ​ഴി​ലാ​ണ് എ​ന്‍റെ ല​ഹ​രി' എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ആ​റ​ളം ഫാ​മി​ലെ യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി ന​ട​ത്ത​പ്പെ​ടു​ന്ന പി​എ​സ്‌സി ​പ​രീ​ക്ഷ പ​രി​ശീ​ല​ന ക്യാ​മ്പി​ലേ​ക്ക് പു​സ്ത​ക​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ആ​റ​ളം ഫാം ​സ്കൂ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ പു​സ്ത​ക​ങ്ങ​ളു​ടെ വി​ത​ര​ണം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഉ​ത്ത​ര മേ​ഖ​ല ജോ​യി​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ കെ. ​പ്ര​ദീ​പ്കു​മാ​ർ സം​ഘ​ട​ന ശേ​ഖ​രി​ച്ച പു​സ്ത​ക​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. ജി​ല്ല​യി​ലെ എ​ക്സൈ​സ് ജീ​വ​ന​ക്കാ​രി​ൽ നി​ന്നും പു​സ്ത​ക ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള സ്റ്റേ​റ്റ് എ​ക്സൈ​സ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യാ​ണ് പു​സ്ത​ക​ങ്ങ​ൾ സ്വ​രൂ​പി​ച്ച​ത്.

അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്ണൂ​ർ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ പി.​എ​ൽ. ഷി​ബു, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സ​ന്തോ​ഷ് കു​മാ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ. പ്ര​നി​ൽ കു​മാ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗം മി​നി ദി​നേ​ശ​ൻ, കെ.​കെ. സ​നോ​ജ്, പി. ​സ​നൂ​പ് നി​ധി​ൻ ജോ​സ​ഫ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം നെ​ൽ​സ​ൺ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.