പ​യ്യാ​വൂ​രി​ല്‍ പു​ഴ​യി​ല്‍ കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Sunday, July 28, 2024 11:57 PM IST
പ​യ്യാ​വൂ​ർ: പ​യ്യാ​വൂ​രി​ല്‍ പു​ഴ​യി​ല്‍ കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം അ​ഞ്ചു ദി​വ​സ​ത്തി​നു​ശേ​ഷം ക​ണ്ടെ​ത്തി. പു​ഴ​യി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് പ​യ്യാ​വൂ​ർ ഗ​വ. യു​പി സ്കൂ​ളി​നു സ​മീ​പ​ത്തെ മൂ​ല​യി​ല്‍ ജാ​ന​കി​യു​ടെ (85) മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. 24ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ ജാ​ന​കി വീ​ട്ടി​ൽ​നി​ന്ന് പോ​യ​താ​യി​രു​ന്നു. തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് മ​ക​ൻ എം. ​വി​ജ​യ​ൻ പ​യ്യാ​വൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

ഇ​രി​ട്ടി അ​ഗ്നി​രക്ഷാസേ​ന​യും മു​ങ്ങ​ൽ വി​ദ​ഗ്ധ​രും പ​യ്യാ​വൂ​ർ പോ​ലീ​സും നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 25ന് ​രാ​വി​ലെ മു​ത​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് വെ​മ്പു​വ പു​ഴ​യി​ൽ പാ​റ​ക്ക​ട​വ് ഭാ​ഗ​ത്താ​ണു മ​ര​ക്കൊ​മ്പി​ൽ കു​ടു​ങ്ങി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം കി​ട്ടി​യ​ത്.
ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്ത മൃ​ത​ദേ​ഹം പ​യ്യാ​വൂ​രി​ലെ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു. പ​രേ​ത​നാ​യ കേ​ശ​വ​ന്‍റെ ഭാ​ര്യ​യാ​ണ് ജാ​ന​കി. മ​ക്ക​ൾ: രാ​ധ, വി​ലാ​സി​നി, ര​വീ​ന്ദ്ര​ൻ, വി​ജ​യ​ൻ. മ​രു​മ​ക്ക​ൾ: രാ​ജ​മ്മ, ജ​നാ​ർ​ദ​ന​ൻ, ഉ​ണ്ണി, ഗീ​ത.