പ​രാ​ജ​യ​ങ്ങ​ളെ യു​വ​ത​ല​മു​റ വ​ഴി​ത്തി​രി​വു​ക​ളാ​ക്ക​ണം: സി​ബി തോ​മ​സ്
Sunday, July 28, 2024 7:53 AM IST
അ​ങ്ങാ​ടി​ക്ക​ട​വ്: തി​രി​ച്ച​ടി​ക​ളെ തി​രി​ച്ച​റി​വി​നും വ​ഴി​ത്തി​രി​വി​നു​മു​ള്ള ച​വി​ട്ടു​പ​ടി​ക​ളാ​ക്കു​ന്ന പ്ര​ബു​ദ്ധ​ത​യും ആ​ർ​ജ​വ​വും യു​വ​ത​ല​മു​റ സ്വാ​യ​ത്ത​മാ​ക്ക​ണ​മെ​ന്ന് കാ​സ​ർ​ഗോ​ഡ് ജി​ല്ലാ വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി​യും സി​നി​മാ​ന​ട​നു​മാ​യ സി​ബി തോ​മ​സ്. അ​ങ്ങാ​ടി​ക്ക​ട​വ് ഡോ​ൺ ബോ​സ്കോ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ബി​രു​ദ​ദാ​ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​ൻ പോ​ലീ​സ് സൂ​പ്ര​ണ്ട് പ്രി​ൻ​സ് ഏ​ബ്ര​ഹാം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​വി​ധ ബി​രു​ദ-​ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ളി​ലാ​യി റാ​ങ്കു​ക​ളും, എ ​പ്ല​സ്, എ ​ഗ്രേ​ഡ് എ​ന്നി​വ​യും ക​ര​സ്ഥ​മാ​ക്കി​യ 140 ഓ​ളം വി​ദ്യാ​ർ​ഥി ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ബി​രു​ദ-​ബി​രു​ദാ​ന​ന്ത​ര പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ 300 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗ്രാ​ജു‌​വേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. കോ​ള​ജ് മാ​നേ​ജ​ർ റ​വ. ഡോ. ​ജോ​യി ഉ​ള്ളാ​ട്ടി​ൽ, പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ഫ്രാ​ൻ​സി​സ് കാ​ര​ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​സി​ന്‍റോ ക​ണ്ണേ​ൻ, ഫാ. ​ഫി​ഡൽ ത​ച്ചി​ൽ, മാ​ത്തു​ക്കു​ട്ടി പ​ന്ത​പ്ലാ​ക്ക​ൽ, മേ​ഴ്സി മ​രി​യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.