അ​പ​ര​ന്‍റെ ഹൃ​ദ​യ​ത്തി​ല്‍ വാ​സ​മൊ​രു​ക്കാ​ന്‍ ക​ഴി​യ​ണം: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി
Sunday, July 28, 2024 7:53 AM IST
ചി​റ്റാ​രി​ക്കാ​ൽ: അ​പ​ര​ന്‍റെ ഹൃ​ദ​യ​ത്തി​ൽ വാ​സ​മൊ​രു​ക്കാ​ൻ ക​ഴി​യു​ന്ന​വ​രാ​ക​ണം ഓ​രോ വി​ൻ​സെ​ന്‍​ഷ്യ​ന്‍ പ്ര​വ​ർ​ത്ത​ക​രു​മെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി ത​ല​ശേ​രി അ​തി​രൂ​പ​ത വാ​ർ​ഷി​കാ​ഘോ​ഷം ചി​റ്റാ​രി​ക്കാ​ൽ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്വ​യം നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​ന്ന​വ​ർ​ക്കേ യേ​ശു​വി​ന്‍റെ സു​വി​ശേ​ഷ​ക​രാ​കാ​ൻ ക​ഴി​യു​ക​യു​ള്ളു​വെ​ന്നും ജീ​വി​ത​ത്തെ സ്വ​യം നി​യ​ന്ത്രി​ച്ച് ക​ഠി​നാ​ധ്വാ​നം ചെ​യ്ത് മ​റ്റു​ള്ള​വ​രു​ടെ ന​ന്മ​യ്ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണ് ഓ​രോ വി​ൻ​സെ​ന്‍റ് ഡി പോ​ൾ അം​ഗ​ങ്ങ​ളു​മെ​ന്നും ആ​ര്‍​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു.

അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് സ​ണ്ണി നെ​ടി​യ​കാ​ലാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ഫി​ലി​പ്പ് ക​വി​യി​ൽ, നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജൂ​ഡ് എ​സ്. മം​ഗ​ൾ​രാ​ജ്, കെ​ആ​ർ​സി​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ തോ​മ​സ് പു​ലി​ക്കോ​ട്ടി​ൽ, തോ​മാ​പു​രം ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. മാ​ണി മേ​ൽ​വെ​ട്ടം, ജോ​ർ​ജ് ത​യ്യി​ൽ, ജോ​ളി സെ​ബാ​സ്റ്റ്യ​ൻ കാ​ര​ക്കു​ന്നേ​ൽ, ഫാ.​മാ​ത്യു വ​ള​വ​നാ​ൽ, ഫാ.​ലൂ​യി മ​രി​യാ​ദാ​സ്, ഫി​ലി​പ്പ് വെ​ളി​യ​ത്ത്, ജോ​സ​ഫ് ചൊ​റു​ക്കാ​വി​ൽ, ആ​ൻ​വി​ൻ മാ​ത്യു, ജോ​യി ഓ​ര​ത്തേ​ൽ, തോ​മ​സ് പു​ത്ത​ൻ​പു​ര, ബാ​ബു ജോ​സ​ഫ് കൊ​ട്ടാ​രം, ജോ​ൺ​സ​ൺ കൂ​ട്ടി​യാ​നി​യി​ൽ, ബി​നോ​യി പു​തു​മം​ഗ​ല​ത്ത്, ചേ​ച്ച​മ്മ കി​ഴ​ക്കേ​ത്ത​കി​ടി​യേ​ൽ, ലി​സി കാ​വാ​ലം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന മി​ക​വി​ല്‍ പു​രു​ഷ കോ​ൺ​ഫ​റ​ൻ​സു​ക​ളി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ്, ര​ണ്ടാം സ്ഥാ​നം നേ​ടി​യ ച​ര​ൾ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ്, വ​നി​ത കോ​ൺ​ഫ​റ​ൻ​സു​ക​ളി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ്, ര​ണ്ടാം സ്ഥാ​നം നേ​ടി​യ ക​രു​വ​ഞ്ചാ​ൽ ലി​റ്റി​ൽ ഫ്ല​വ​ർ എ​ന്നി​വ​യേ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​വ​രേ​യും വി​ൻ​സെ​ൻ​ഷ്യ​ൻ പ്ര​വ​ർ​ത്ത​ന​ത്തി​ൽ 50 വ​ർ​ഷ​വും 25 വ​ർ​ഷ​വും പൂ​ർ​ത്തി​യാ​ക്കി​യ​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.