ആ​റ​ള​ത്ത് 17 പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം ; സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 10 വി​ദ്യാ​ർ​ഥി​ക​ളും ര​ണ്ട് അ​ധ്യാ​പ​ക​രും
Sunday, July 28, 2024 7:53 AM IST
ഇ​രി​ട്ടി: ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ ആ​റ​ള​ത്ത് നി​ര​വ​ധി​പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​രോ​ഗ്യ​വ​കു​പ്പ് ഊ​ർ​ജി​ത പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ആ​റ​ളം ഹ​യ​ർ ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​ത്തെ വീട്ടിൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കാ​ണ് മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ പ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളും ര​ണ്ട് അ​ധ്യാ​പ​ക​രും ഉ​ൾ​പ്പെ​ടു​ന്നു. ച​ട​ങ്ങ് ന​ട​ന്ന വീ​ട്ടി​ലെ അം​ഗ​ങ്ങ​ൾ​ക്ക് മ​ഞ്ഞ​പ്പി​ത്തം നേ​ര​ത്തെ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

വി​ദ്യാ​ർ​ഥി​കൾക്കട​ക്കം മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​രോ​ഗ്യ​വ​കു​പ്പ് ആ​റ​ളം പി​എ​ച്ച്സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച സ്കൂ​ളി​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി. 97 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു. ഇ​തി​ൽ അ​ഞ്ചോ​ളം വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ത സാ​മ്പി​ളു​ക​ൾ ടെ​സ്റ്റി​നാ​യി അ​യ​ച്ചു. സ്കൂ​ളി​ന് സ​മീ​പ​ത്തെ 1500 ഓ​ളം വീ​ടു​ക​ളി​ലെ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളി​ൽ സൂ​പ്പ​ർ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തി.

കു​ട്ടി​ക​ളി​ൽ ഭീ​തി ഒ​ഴി​വാ​ക്കാ​നാ​യി മാ​താ​പി​താ​ക്ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി ഓ​ൺ​ലൈ​ൻ മീ​റ്റിം​ഗ് ന​ട​ത്തി.​ കു​ട്ടി​ക​ൾ​ക്ക് മ​ഞ്ഞ​പ്പി​ത്തം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് സ്കൂ​ളി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും സ്കൂ​ളി​ലേ​യും സ​മീ​പ​ത്തെ​യും കി​ണ​റു​ക​ളും കു​ടി​വെ​ള്ള ശ്രോ​ത​സു​ക​ളും ആ​രോ​ഗ്യ വ​കു​പ്പ് ക്ലോ​റി​നേഷൻ ന​ട​ത്തി ശു​ചീ​ക​ര​ണം ന​ട​ത്തി​യെ​ന്നും മു​ഖ്യാ​ധ്യാ​പി​ക അ​റി​യി​ച്ചു.

മ​ഞ്ഞ​പ്പി​ത്തം പ​ട​ർ​ന്ന​തി​നെ തു​ട​ർ​ന്ന് സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്ന ജി​ല്ലാ​ പ​ഞ്ചാ​യ​ത്തി​ന്‍റെ സ്കൂ​ഫെ കാ​ന്‍റീ​ൻ അ​ട​ച്ച​താ​യും അ​വ​ർ പ​റ​ഞ്ഞു. മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ ഡോ​ക്ട​ർ ജി​യോ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഷാ​ഫി അ​ലി, എ​സ്.​സി. അ​രു​ൺ, എ​ൽ​എ​ച്ച്ഐ അം​ബി​ക, ജെ​പി​എ​ച്ച്എ​ൻ അ​ഞ്ജ​ന, മു​ബ​ഷി​റ, എം​എ​സ്എ​ൽ​പി രേ​വ​തി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.