പാ​യ​ത്തെ ഹ​രി​ത വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ച്ച​ത്തു​രു​ത്തു​ക​ൾ നി​ർ​മി​ക്കു​ന്നു
Sunday, July 28, 2024 7:53 AM IST
ഇ​രി​ട്ടി: ന​വ​കേ​ര​ളം ക​ർ​മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ ഹ​രി​ത വി​ദ്യാ​ല​യ​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ച്ച​ത്തു​രു​ത്തു​ക​ൾ ഒ​രു​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾക്ക് പാ​യം പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്കം കു​റി​ച്ചു. പാ​യ​ത്തെ 12 സ്കൂ​ളു​ക​ളി​ലാ​ണ് ആ​ദ്യം പ​ച്ച​ത്തു​രു​ത്തു​ക​ൾ സ്ഥാ​പി​ക്കു​ക.

ഇ​തി​നാ​യി ചേ​ർ​ന്ന ഹ​രി​ത പോ​ലീ​സ് കേ​ഡ​റ്റ് ഉ​പ​ദേ​ശ​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ര​ജ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ വി. ​പ്ര​മീ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ലാ റി​സോ​ഴ്സ് പേ​ഴ്സ​ൺ ജ​യ​പ്ര​കാ​ശ് പ​ന്ത​ക്ക പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

പാ​യം ഗ​വ. യു​പി സ്കൂ​ൾ, വ​ട്ട്യ​റ യു​പി സ്കൂ​ൾ, കോ​ളി​ക്ക​ട​വ് ഡോ​ൺ ബോ​സ്കോ എ​ൽ​പി സ്കൂ​ൾ, മാ​ട​ത്തി​ൽ എ​ൽ​പി സ്കൂ​ൾ, കു​ന്നോ​ത്ത് യു​പി സ്കൂ​ൾ, കു​ന്നോ​ത്ത് ഹൈ​സ്കൂ​ൾ, കി​ളി​യ​ന്ത​റ ഹൈ ​സ്കൂ​ൾ, പേ​ര​ട്ട ഗ​വ. യു​പി സ്കൂ​ൾ, പെ​രി​ങ്ക​രി ഗ​വ. ഹൈ​സ്കൂ​ൾ, വി​ള​മ​ന ഗ​വ. എ​ൽ​പി സ്കൂ​ൾ, പെ​രു​പ​റ​മ്പ് യു​പി സ്കൂ​ൾ, കി​ളി​യ​ന്ത​റ എ​ൽ​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു പ​ച്ച​ത്തു​രു​ത്തു​ക​ൾ ഒ​രു​ക്കു​ന്ന​ത്. ച​ട​ങ്ങി​ൽ വാ​ർ​ഡം​ഗം ബി​ജു കോ​ങ്ങാ​ട​ൻ, അ​ധ്യാ​പ​ക​രാ​യ മാ​ത്യു ജോ​സ​ഫ്, വി.​കെ. ര​മ​ണി, സി​സ്റ്റ​ർ ജെ​സി ആ​ന്‍റ​ണി, താ​ര കു​ര്യ​ൻ, ഷൈ​നി​മോ​ൾ സി​റി​യ​ക്ക്, ഷീ​ല തോ​മ​സ്, ബി​ആ​ർ​സി കോ-​ഓ​ഡി​നേ​റ്റ​ർ റു​ബീ​ന എം. ​അ​ശ്വ​തി, ആ​ർ.​ജെ. മു​കു​ന്ദ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.