നി​യ​ന്ത്ര​ണംവിട്ട മിനി പി​ക്ക​പ്പ് ഇ​ടി​ച്ചു​ക​യ​റി ക​ട​ക​ള്‍​ക്ക് നാ​ശ​ന​ഷ്ടം
Sunday, July 28, 2024 7:53 AM IST
കൂ​ത്തു​പ​റ​മ്പ്: പാ​റാ​ലി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട മി​നി പി​ക്ക​പ്പ് വാ​ന്‍ ഇ​ടി​ച്ചു​ക​യ​റി ര​ണ്ടുക​ട​ക​ള്‍​ക്ക് നാ​ശ​ന​ഷ്‌ടം. റെ​ക്‌​സി​ന്‍ ഷോ​പ്പ്, സ്റ്റേ​ഷ​ന​റി ക​ട എ​ന്നി​വ​യു​ടെ ഷീ​റ്റു​ക​ള്‍ ത​ക​ര്‍​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 6.30 ഓ​ടെ​യാ​ണ് സം​ഭ​വം.

നി​യ​ന്ത്ര​ണം വി​ട്ട വാ​ന്‍ റോ​ഡ​രി​കി​ലെ സ്ലാ​ബി​ലും ക​ട​യ്ക്ക് മു​ന്നി​ലി​ട്ട ഷീ​റ്റി​ന്‍റെ തൂ​ണി​ലു​മി​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. സം​ഭ​വ സ​മ​യം സ്ഥ​ല​ത്ത് ആ​രു​മി​ല്ലാ​ത്ത​തി​നാ​ല്‍ ആ​ള​പാ​യം ഒ​ഴി​വാ​യി. പ​ച്ച​ക്ക​റി​യു​മാ​യി ഇ​രി​ട്ടി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വാ​നാ​ണ് അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത്.