റ​വ​ന്യു ട​വ​ർ പ്ര​തീ​കാ​ത്മ​ക​മാ​യി പ്ര​വ​ർ​ത്തി​പ്പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ്
Sunday, July 28, 2024 7:53 AM IST
മ​ട്ട​ന്നൂ​ർ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മു​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത മ​ട്ട​ന്നൂ​രി​ലെ റ​വ​ന്യു ട​വ​റി​ൽ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളൊ​ന്നും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ത്ത​തി​നെ​തി​രേ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തീ​കാ​ത്മക​മാ​യി റ​വ​ന്യു ട​വ​റി​ലെ ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ച് പ്ര​തി​ഷേ​ധി​ച്ചു.

മ​ട്ട​ന്നൂ​ർ റ​വ​ന്യൂ ട​വ​ർ വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ​യും മ​ട്ട​ന്നൂ​ർ എം​എ​ൽ​എയു​ടെ​യും നി​സം​ഗ​ത അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി റോ​ബ​ർ​ട്ട് വെ​ള്ളാം​വെ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ട്ട​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​കെ. ജി​തി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ​ർ​സീ​ൻ മ​ജീ​ദ് മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. സു​രേ​ഷ് മാ​വി​ല, ഒ.​കെ. പ്ര​സാ​ദ്, എം.​പ്രേ​മ​രാ​ജ​ൻ, ഹ​രി​കൃ​ഷ്ണ​ൻ പാ​ളാ​ട്, ഷ​മീ​ർ ആ​യി​പ്പു​ഴ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 24 നാ​ണ് റ​വ​ന്യു​മ​ന്ത്രി കെ.​ രാ​ജ​ൻ റ​വ​ന്യു ട​വ​റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. ഓ​ഫീ​സു​ക​ൾ​ക്കാ​വ​ശ്യ​മാ​യ ഫ​ർ​ണി​ച്ച​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യ്ക്കു​ള്ള ഫ​ണ്ട് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ ക​ണ്ടെ​ത്ത​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മാ​ണ് ഓ​ഫീ​സു​ക​ൾ ഇ​വി​ടേ​ക്ക് മാ​റു​ന്ന​ത് വൈ​കി​പ്പി​ക്കു​ന്ന​തി​ന് കാ​ര​ണം.