കെ​എ​സ്ടി​എ മാ​ര്‍​ച്ച് ന​ട​ത്തി
Sunday, July 28, 2024 7:53 AM IST
ക​ണ്ണൂ​ര്‍: വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ വ​ര്‍​ഗീ​യ​വ​ത്ക​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ (കെ​എ​സ്ടി​എ) നേ​തൃ​ത്വ​ത്തി​ല്‍ ടൗ​ൺ സ്ക്വ​യ​റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. കെ.​വി. സു​മേ​ഷ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യം 2020ലെ ​പ്ര​തി​ലോ​മ​ക​ര​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കു​ക, പി​എ​ഫ്ആ​ര്‍​ഡി​എ നി​യ​മം റ​ദ്ദാ​ക്കു​ക തു​ട​ങ്ങി 40 ഓ​ളം ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചായിരുന്നു സ​മ​രം.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​കാ​ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ. അ​രു​ണ്‍​കു​മാ​ര്‍, കെ.​സി. സു​ധീ​ര്‍, ടി. ​ര​ജി​ല, കെ. ​ര​ഞ്ജി​ത്ത്, കെ.​സി. സു​നി​ല്‍, കെ. ​ശ​ശീ​ന്ദ്ര​ന്‍, വി.​വി. വി​നോ​ദ് കു​മാ​ര്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.