മ​രം വീ​ണ് വീ​ട് ത​ക​ർ​ന്നു; ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു
Sunday, July 28, 2024 7:29 AM IST
ചെ​റു​പു​ഴ: മ​രം വീ​ണ് വീ​ട് ത​ക​ർ​ന്ന് ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ മീ​ന്തു​ള്ളി​യി​ൽ കൊ​ച്ചു​കാ​രി​യി​ൽ ഓ​മ​ന​യു​ടെ വീ​ടാ​ണ് മ​രം വീ​ണ് ത​ക​ർ​ന്ന​ത്. ഓ​മ​ന​യു​ടെ മ​ക​ന്‍റെ ഭാ​ര്യ സോ​ഫി​യ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്നി​നാ​ണ് സം​ഭ​വം. വീ​ട്ടു​കാ​ർ ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

സോ​ഫി​യ പ​യ്യ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ഞ്ചും മൂ​ന്നും വ​യ​സു​ള്ള ര​ണ്ട് കു​ട്ടി​ക​ളും സോ​ഫി​യ​യു​ടെ ഭ​ർ​ത്താ​വ് അ​ഭി​ലാ​ഷും പ​രി​ക്കേ​ല്ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ, വി​ല്ലേ​ജ് അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. തി​രു​മേ​നി മു​തു​വം​പാ​ടി​യി​ലെ ചേ​ല​ക്കാ​വി​ൽ രാ​ധ​യു​ടെ വീ​ടി​ന് മു​ക​ളി​ലും മ​രം വീ​ണു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം.