യാ​ത്ര​ക്കാ​രെ​ വലച്ച് കോ​ട്ടൂ​ർ​ പാ​ല​ത്തിലെ കു​ഴി​ക​ൾ
Sunday, July 28, 2024 7:29 AM IST
ശ്രീ​ക​ണ്ഠ​പു​രം: ത​ളി​പ്പ​റ​മ്പ്-ഇ​രി​ട്ടി സം​സ്ഥാ​ന​പാ​ത​യി​ൽ ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​ത്തി​ലെ കോ​ട്ടൂ​ർ​പാ​ല​ത്തി​ന് മു​ക​ളി​ൽ നി​റ​യെ കു​ഴി​ക​ളാ​യ​തും പാ​ല​ത്തി​ൽ റോ​ഡി​ലെ മെ​ക്കാ​ഡം ഉ​രു​കി തി​ര​പോ​ലെ​യാ​യ​തും ദു​രി​ത​മാ​യ​ത് കാ​ൽ​ന​ട, വാ​ഹ​ന യാ​ത്രി​കർ​ക്കാ​ണ്.

മ​ഴ​യി​ൽ കു​ഴി​ക​ളി​ലെ വെ​ള്ളം നി​റ​ഞ്ഞ കു​ഴി​ക​ൾ ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​രെ​യാ​ണ് ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത്. കെ​എ​സ്ടി​പി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ത​ളി​പ്പ​റ​മ്പ്-ഇ​രി​ട്ടി സം​സ്ഥാ​ന​പാ​ത​യി​ൽ മെ​ക്കാ​ഡം ടാ​റിംഗ് ന​ട​ത്തി​യ​ത്. രാ​ത്രി​യി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. മ​ഴ​ക്ക് ശേ​ഷം പാ​ല​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്നി​ല്ലെ​ങ്കി​ൽ പ്ര​ക്ഷോ​ഭ​ത്തി​നി​റ​ങ്ങുമെന്ന് പ്രാദേശിക സം​ഘ​ട​ന​ക​ൾ പറഞ്ഞു.