സ​ർ​ക്കാ​ർ കാ​ര്യം ഇ​ങ്ങ​നെ​യാ​ണ് ; ഇ​ടി​ഞ്ഞ മ​തി​ൽ റോ​ഡി​ൽ ത​ന്നെ
Sunday, July 28, 2024 7:29 AM IST
കാ​ർ​ത്തി​ക​പു​രം: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് കാ​ർ​ത്തി​ക​പു​രം ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ​ത് റോ​ഡി​ൽ നി​ന്ന് നീ​ക്കം ചെ​യ്യാ​ത്ത​ത് ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. ഒ​രുമാ​സം മു​മ്പാ​ണ് മ​തി​ൽ ഇ​ടി​ഞ്ഞ് റോ​ഡി​ലേ​ക്ക് പ​തി​ച്ച​ത്.

ഇ​തേ​ത്തു​ട​ർ​ന്ന് കാ​ർ​ത്തി​പു​രം പാ​റോ​ത്തു​മ​ല റൂ​ട്ടി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു. 50 മീ​റ്റ​റോ​ളം നീ​ള​മു​ള്ള മ​തി​ലി​ന്‍റെ 12 മീ​റ്റ​റോ​ളം വ​രു​ന്ന ഭാ​ഗ​മാ​ണ് ഇ​ടി​ഞ്ഞു വീ​ണ​ത്. ഇ​ത് ഇ​പ്പോ​ഴും റോ​ഡി​ൽ കി​ട​ക്കു​ന്ന​തു മൂ​ലം ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​യാ​ത്ര​ക്കാ​രും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ഏ​റെ ദു​രി​ത​ത്തി​ലാ​ണ്. വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ഏ​റെ ബു​ദ്ധി​മു​ട്ടി​യാ​ണ് സ്കൂ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്.

നാ​ലു​മീ​റ്റ​ർ ടാ​റിംഗ് ചെ​യ്തി​ട്ടു​ള്ള റോ​ഡി​ൽ ഏ​ക​ദേ​ശം ഒ​രു മീ​റ്റ​റി​ന് താ​ഴെ മാ​ത്ര​മാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന​തി​ന് അ​വ​ശേ​ഷി​ക്കു​ന്ന​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​ർ പു​റ​കി​ൽ ഇ​രി​ക്കു​ന്ന​വ​രെ ഇ​റ​ക്കി​യ ശേ​ഷ​മാ​ണ് ഇ​തി​ലൂ​ടെ ക​ട​ന്ന് പോ​കു​ന്ന​ത്.

സ്കൂ​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ കൈ​വ​ശ​മാ​യ​തി​നാ​ൽ ടെ​ൻ​ഡ​ർ വ​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ വൈ​കു​ന്ന​താ​ണ് ഇ​ടി​ഞ്ഞ ഭാ​ഗം നീ​ക്കം ചെ​യ്യാ​ത്ത​തി​ന് കാ​ര​ണ​മെ​ന്നു പ​റ​യ​പ്പെ​ടു​ന്നു.