ഡ്രാ​ഗ​ൺ ഫ്രൂ​ട്ട് വി​ള​വെ​ടു​പ്പ്
Sunday, July 28, 2024 7:29 AM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തുത​ല ഡ്രാ​ഗ​ൺ ഫ്രൂ​ട്ട് വി​ള​വെ​ടു​പ്പ് ന​ട​ന്നു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി പു​ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​ഷി ഓ​ഫീ​സ​ർ പി. ​അ​ഞ്ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം വി. ​ഭാ​ർ​ഗ​വി, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ​മാ​രാ​യ പി. ​ഗീ​ത, സു​രേ​ഷ് കു​റ്റൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ചെ​റു​പു​ഴ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി പ​രി​സ​ര​ത്തു​ള്ള പാ​ല​യ്ക്കാ​മ​ണ്ണി​ല്‍ ചാ​ക്കോ​യു​ടെ 25 സെ​ന്‍റ് സ്ഥ​ല​ത്താ​ണു ശാ​സ്ത്രീ​യ​മാ​യി ഡ്രാ​ഗ​ൺ ഫ്രൂ​ട്ട് കൃ​ഷി ചെ​യ്ത​ത്. കൃ​ഷി ചെ​യ്തു ഒ​ന്പ​തു​മാ​സം കൊ​ണ്ടാ​ണു വി​ള​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ളും നാ​ട്ടു​കാ​രും ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ ആ​ളു​ക​ൾ വി​ള​വെ​ടു​പ്പി​ൽ പ​ങ്കെ​ടു​ത്തു.