രോ​ഗ​പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി യം​ഗ് മൈ​ൻ​ഡ്സ് ക്ല​ബ്
Sunday, July 28, 2024 7:29 AM IST
കു​ടി​യാ​ന്മ​ല: ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി മൂ​ന്നി​ര​ട്ടി​യാ​യി വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ യം​ഗ് മൈ​ൻ​ഡ്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കു​ടി​യാ​ന്മ​ല ക്ല​ബ് രോ​ഗ​പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി രം​ഗ​ത്ത്.

ക്ല​ബ് പ്ര​വ​ർ​ത്ത​ക​ർ മേ​ഖ​ല​യി​ലെ ഓ​രോ വീ​ടു​ക​ളി​ലു​മെ​ത്തി മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ൾ​ക്കും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കും എ​തി​രെ​യു​ള്ള പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ, കൊ​തു​കു​ക​ൾ പെ​രു​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ൽ എ​ന്നി​വ സം​ബ​ന്ധി​ച്ച് ആ​ളു​ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി വ​രി​ക​യാ​ണ്. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബേ​ബി വ​ട്ട​ക്കു​ന്നേ​ലാ​ണ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.