കാ​യി​ക താ​ര​ങ്ങ​ൾ​ക്കും പ​രി​ശീ​ല​ക​ർ​ക്കും സ്വീ​ക​ര​ണം ന​ൽ​കി
Sunday, July 28, 2024 7:29 AM IST
ചെ​റു​പു​ഴ: സം​സ്ഥാ​ന വ​ടം​വ​ലി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വി​ജ​യി​ക​ളാ​യ പ്രാ​പ്പൊയി​ൽ ഗ​വ.​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കാ​യി​ക താ​ര​ങ്ങ​ൾ​ക്കും കാ​യി​കാ​ധ്യാ​പ​ക​ൻ സു​നീ​ഷ് ജോ​ർ​ജി​നും പ​രി​ശീ​ല​ക​ൻ ഗോ​ഡ്‌വി​ൻ ജോ​സ​ഫി​നും ചെ​റു​പു​ഴ​യി​ൽ പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. കാ​യി​ക താ​ര​ങ്ങ​ളെയും പ​രി​ശീ​ല​ക​രെയും ചെ​റു​പു​ഴ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ഭാ​ഗ​ത്തു​നി​ന്നും റാ​ലി​യാ​യി സ്വീ​ക​രി​ച്ചാ​ന​യി​ച്ചു.

ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ന്ന അ​നു​മോ​ദ​ന യോ​ഗ​ത്തി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ദി​ലീ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം കെ.​എം. ഷാ​ജി, പ്രി​ൻ​സി​പ്പൽ കെ.​വി. സ​ജി, മു​ഖ്യാ​ധ്യാ​പ​ക​ൻ കെ.​ഐ. ശ​ങ്ക​ര​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജോ​മേ​ഷ് ജോ​ർ​ജ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ലി​യാ​ർ​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.