കെ​എ​സ്‌​യു ജി​ല്ലാ വൈ​സ് ‌‌പ്ര​സി​ഡ​ന്‍റി​നെ സ​സ്‌​പെ​ൻ​ഡ് ചെ​യ്തു
Sunday, July 28, 2024 7:29 AM IST
പ​യ്യ​ന്നൂ​ര്‍: സം​ഘ​ട​ന​യ്ക്ക് അ​വ​മ​തി​പ്പു​ണ്ടാ​ക്കി​യെ​ന്ന കാ​ര​ണ​ത്താ​ൽ കെ​എ​സ്‌​യു ക​ണ്ണൂ​ര്‍ ജി​ല്ലാ ഭാ​ര​വാ​ഹി​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ര്‍​ജു​ന്‍ കോ​റോ​മി​നെ​യാ​ണ് കെ​എ​സ്‌​യു സം​സ്ഥാ​ന ക​മ്മി​റ്റി സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്. സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സം​ഘ​ട​ന​യ്ക്ക് അ​വ​മ​തി​പ്പു​ണ്ടാ​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള ഓ​ഡി​യോ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ന​ട​പ​ടി.

ഈ ​സം​ഭ​വ​ത്തി​ല്‍ അ​ര്‍​ജു​ന്‍ മ​റു​പ​ടി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ലും വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം നി​ല​നി​ല്‍​ക്കു​ന്നു​വെ​ന്ന് സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​യ​ച്ച സ​സ്പെ​ൻ​ഷ​ൻ കു​റി​പ്പി​ലു​ള്ള​ത്.

ഔ​ദ്യോ​ഗി​ക ഗ്രൂ​പ്പി​നെ കൂ​ടാ​തെ​യു​ണ്ടാ​ക്കി​യ വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പി​ല്‍ അ​ര്‍​ജു​ന്‍ പ്ര​ച​രി​പ്പി​ച്ച സ​ന്ദേ​ശം ചോ​രു​ക​യും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​രി​ക​യു​മാ​യി​രു​ന്നു. ഇ​ത് വ​ലി​യ ച​ര്‍​ച്ച​ക​ള്‍​ക്ക് വ​ഴി​വ​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് സം​സ്ഥാ​ന ക​മ്മി​റ്റി ന​ട​പ​ടി​യെ​ടു​ത്ത​ത്.