ആലക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി ആലക്കോട് മേഖല വാർഷിക കൗൺസിൽ ആലക്കോട് വ്യാപാര ഭവനിൽ സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ജോൺസൺ മാട്ടേൽ അധ്യക്ഷത വഹിച്ചു.
മേഖലാ ജനറൽ സെക്രട്ടറി ജോൺ പടിഞ്ഞാത്ത്, വൈസ് പ്രസിഡന്റ് ജോൺസൺ എടാട്ടേൽ, സെക്രട്ടറി സജി പുളിക്കൽ, ട്രഷറർ റോയ് പുളിക്കൽ, പി.എ. അഗസ്റ്റിൻ, ജോയ് തോമസ് എന്നിവർ പ്രസംഗിച്ചു. ദേവസ്യ മേച്ചേരി ജില്ലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കസപ്പെട്ട കെ.എം. ഹരിദാസിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി. ബാഷിത്ത് ഉന്നത വിജയം നേടിയ എം.കെ. അതുല്യ, ജിബിൻ ജോസഫ് തുടങ്ങിയവരെ ആദരിച്ചു. ജില്ലാ ട്രഷറർ എം.പി. തിലകൻ സംസ്ഥാന കൗൺസിൽ അംഗങ്ങളെ ആദരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജോർജ് തോണിക്കൽ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളെ ആദരിച്ചു.
പുതിയ ഭാരവാഹികളായി ജോൺസൺ മാട്ടേൽ-പ്രസിഡന്റ് , ജോൺ പടിഞ്ഞാത്ത്-ജനറൽ സെക്രട്ടറി, റോയ് പുളിക്കൽ-ട്രഷറർ, ജോൺസൺ എടാട്ടേൽ, മമ്മു, ജോയ് തോമസ്, സാജി പുളിക്കൽ, ജനാർദനൻ എടക്കോം-വൈസ് പ്രസിഡന്റുമാർ, ടോമി എടാട്ടേൽ, സണ്ണി ജോസഫ്, മുഹമ്മദ് പൂവം, സി.എം.ജോസഫ്-സെക്രട്ടറിമാർ തുടങ്ങിയവരെ തെരഞ്ഞെടുത്തു.