ടൂറി​സം സാ​ധ്യ​ത​ക​ൾ തേ​ടി എം​എ​ൽ​എ​യും ഉ​ദ്യോ​ഗ​സ്ഥ​രും
Saturday, July 27, 2024 1:32 AM IST
ഉ​ളി​ക്ക​ൽ: ജി​ല്ല​യി​ലെ ടൂ​റി​സം ഡെ​സ്റ്റി​നേ​ഷ​നു​ക​ളെ കോ​ർ​ത്തി​ണ​ക്കി സാ​ഹ​സി​ക ടു​റി​സ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി കാ​ലാ​ങ്കി​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ൾ സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ, സ​ബ് ക​ള​ക്ട​ർ സാ​യി കൃ​ഷ്‌​ണ, ക​ണ്ണൂ​ർ ഡി​എ​ഫ്ഒ ജോ​സ് മാ​ത്യു, ഡി​ടി​പി​സി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ദ​ശി​ച്ചു. കാ​ലാ​ങ്കി​യി​ലെ മേ​ലോ​ത്തും​കു​ന്ന് വ്യൂ ​പോ​യി​ന്‍റ്, വ​യ​ത്തൂ​ർ കാ​ലി​യാ​ർ ക്ഷേ​ത്ര​വും കു​ട​കു​മാ​യു​ള്ള ബ​ന്ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ടു​റി​സം സാ​ധ്യ​ത​ക​ളും സം​ഘം പ​രി​ശോ​ധി​ച്ചു.

കാ​ലാ​ങ്കി​യി​ൽ എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ള​ക്ക് താ​മ​സം ഉ​ൾപ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യം, പാ​ർ​ക്കിം​ഗ് തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു. കാ​ലാ​ങ്കി മേ​ഖ​ല​യി​ലെ മൊ​ബൈ​ൽ നെ​റ്റ്‌വ​ർ​ക്കി​ന്‍റെ അ​ഭാ​വ​വും യാ​ത്രാ സം​വി​ധാ​ന​ത്തി​ന്‍റെ അ​പ​ര്യാ​പ്ത​ത എ​ന്നി​വ ത​ദേ​ശ​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ടൂ​റി​സം മേ​ഖ​ല​ക​ളി​ൽ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ താ​മ​സ സൗ​ക​ര്യം ഒ​രു​ക്കി വി​പു​ല​മാ​യ പ​ദ്ധ​തി​യാ​ണ് ഡി​ടി​പി​സി ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ഷാ​ജി, കാ​ലാ​ങ്കി ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യു കു​ന്നേ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​മീ​റ പ​ള്ളി​പ്പാ​ത്ത്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സ​രു​ൺ തോ​മ​സ്, ജോ​ളി ഫി​ലി​പ്പോ​സ്, ഡി​ടി​പി​സി സെ​ക്ര​ട്ട​റി ജി​ജേ​ഷ് കു​മാ​ർ, ടു​റി​സം ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ സൂ​ര​ജ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. കാ​ഞ്ഞി​ര​ക്കൊ​ല്ലി​യും അ​ള​കാ​പു​രി വെ​ള്ള​ച്ചാ​ട്ട​വും സം​ഘം സ​ന്ദ​ർ​ശി​ച്ചു.