ഇരിട്ടി: ആറളം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദന ചടങ്ങും സംഘടിപ്പിച്ചു. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. എടൂർ കോൺഗ്രസ് ഭവനിൽ നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അമൽ മാത്യു അധ്യക്ഷത വഹിച്ചു. തേജസ് മുകുന്ദ് മുഖ്യപ്രഭാഷണം നടത്തി. കെ. വേലായുധൻ, സാജു തോമസ്, ജോഷി പാലമറ്റം, ജിമ്മി അന്തിനാട്ട്, ഷിജി നടുപ്പറമ്പിൽ, രജിത മാവില, അലക്സ് ബെന്നി,മാർട്ടിൻ മാത്യു, അരവിന്ദൻ അക്കാനശേരി, കെ.ജെ. തോമസ്, നിതിൻ നടുവനാട്, നിവിൻ മാനുവൽ, അയ്യൂബ് ആറളം, ക്രിസ്റ്റി, വിപിൻ വിൽസൺ എന്നിവർ പ്രസംഗിച്ചു.