പു​ഴു​വ​രി​ച്ച ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്ത സം​ഭ​വം: റ​വ​ന്യു മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ
Wednesday, November 13, 2024 4:52 AM IST
ക​ൽ​പ്പ​റ്റ: പു​ഞ്ച​രി​മ​ട്ടം ഉ​രു​ൾ ദു​ര​ന്ത ബാ​ധി​ത​ർ​ക്ക് പു​ഴു​വ​രി​ച്ച ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്ത​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് റ​വ​ന്യു മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നു ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്താ​തെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്ത​തി​ന് ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ​യും സ​സ്പെ​ൻ​ഡ് ചെ​യ്യ​ണം. ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കാ​തെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്ത​തി​ൽ സ​ർ​ക്കാ​രും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ഉ​ത്ത​ര​വാ​ദി​ക​ളാ​ണ്.

വി​ഷ​യം നി​യ​മ​സ​ഭ​യു​ടെ സം​യു​ക്ത സ​മി​തി അ​ന്വേ​ഷി​ക്ക​ണം. സം​ഭ​വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം യു​ഡി​എ​ഫ് ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കും. ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ ഏ​കോ​പ​നം ത​ക​ർ​ത്ത​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം എ​ൽ​ഡി​എ​ഫി​നാ​ണ്. 835 കി​റ്റു​ക​ളാ​ണ് ന​വം​ബ​ർ ഒ​ന്നി​ന് മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ​ത്തി​ച്ച​ത്.

474 കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ഇ​തി​ൽ 361 എ​ണ്ണം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​രു​ന്നു. ഈ ​കി​റ്റു​ക​ൾ മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ന്‍റെ കാ​ര​ണം ജി​ല്ലാ ഭ​ര​ണ​കൂ​ടം വി​ശ​ദീ​ക​രി​ക്ക​ണം. സാ​ധ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ന്‍റെ രേ​ഖ ന​ൽ​കാ​ൻ റ​വ​ന്യു വ​കു​പ്പോ ജി​ല്ലാ ഭ​ര​ണ​കൂ​ട​മോ ത​യാ​റാ​കു​ന്നി​ല്ല. ഇ​ത് പ​രി​ശോ​ധ​ന ന​ട​ന്നി​ല്ല എ​ന്ന​തി​നു തെ​ളി​വാ​ണെ​ന്നും സി​ദ്ദി​ഖ് പ​റ​ഞ്ഞു.