ചാ​ലി​ൽ കോ​റോ​മി​ൽ ന​ട​ക്കു​ന്ന അ​ന​ധി​കൃ​ത നി​ർ​മാ​ണം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Thursday, November 14, 2024 5:32 AM IST
ക​ൽ​പ്പ​റ്റ: തൊ​ണ്ട​ർ​നാ​ട് വി​ല്ലേ​ജ് പ​രി​ധി​യി​ൽ ചാ​ലി​ൽ കോ​റോ​മി​ൽ കെ​ട്ടി​ട നി​ർ​മാ​ണ ച​ട്ട​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും ലം​ഘി​ച്ച് ന​ട​ക്കു​ന്ന നി​ർ​മാ​ണ​ത്തെ​ക്കു​റി​ച്ച് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. വ​യ​നാ​ട് ജി​ല്ലാ ക​ള​ക്ട​ർ​ക്കാ​ണ് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. മൂ​ന്ന് ആ​ഴ്ച്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം.

സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ ന​ട​ക്കു​ന്ന അ​ടു​ത്ത സി​റ്റിം​ഗി​ൽ കേ​സ് പ​രി​ഗ​ണി​ക്കും.
ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും രാ​ഷ്ട്രീ​യ​ക്കാ​രു​ടെ​യും പി​ന്തു​ണ​യോ​ടെ​യാ​ണ് അ​ന​ധി​കൃ​ത കെ​ട്ടി​ട നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​ന​ധി​കൃ​ത കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന്‍റെ മ​റ​വി​ൽ പ​ണം വെ​ട്ടി​പ്പും നി​കു​തി​വെ​ട്ടി​പ്പും ന​ട​ക്കു​ന്ന​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​ന​ധി​കൃ​ത കെ​ട്ടി​ട നി​ർ​മാ​ണം കാ​ര​ണം മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യു​ള്ള​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. പെ​ർ​മി​റ്റി​ൽ അ​നു​വ​ദി​ച്ച രീ​തി​യി​ല​ല്ല നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്. നി​യ​മം സം​ര​ക്ഷി​ക്കേ​ണ്ട​വ​ർ​ത​ന്നെ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

കേ​ര​ള​ത്തി​ൽ ഒ​രു സാ​ധാ​ര​ണ​ക്കാ​ര​ന് ല​ഭി​ക്കാ​ത്ത ആ​നു​കൂ​ല്യ​ങ്ങ​ൾ ഒ​രു കോ​ർ​പ​റേ​റ്റ് ക​ന്പ​നി പ​ണം ന​ൽ​കി നേ​ടി​യെ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യു​ള്ള ക​ന്പ​നി മ​റ്റൊ​രു ക​ന്പ​നി ര​ജി​സ്റ്റ​ർ ചെ​യ്താ​ണ് കെ​ട്ടി​ട നി​ർ​മാ​ണം ന​ട​ത്തു​ന്ന​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.