ആ​വേ​ശ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ
Tuesday, November 12, 2024 6:22 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് പ്രി​യ​ങ്ക​യെ എ​തി​രേ​റ്റ​ത്. പ്രി​യ​ങ്ക​യെ അ​ഞ്ച് ല​ക്ഷ​ത്തി​ൽ​പ​രം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നു ജ​യി​പ്പി​ക്കു​ക എ​ന്ന വ​ൻ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കോ​ണ്‍​ഗ്ര​സു​കാ​രു​ടെ പ്ര​വ​ർ​ത്ത​നം. കോ​ണ്‍​ഗ്ര​സി​ന്‍റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് വ​യ​നാ​ട്ടി​ൽ ഇ​ത്ത​ര​മൊ​രു പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ൾ​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​രാ​യി എ​ത്തി. മു​ക്കി​ലും മൂ​ല​യി​ലും​വ​രെ പ്രി​യ​ങ്ക​യു​ടെ വ​ലി​യ പോ​സ്റ്റ​റു​ക​ളും ബാ​ന​റു​ക​ളും കാ​ണാം.

എ​ല്ലാ വീ​ടു​ക​ളി​ലും ര​ണ്ടു ത​വ​ണ​യെ​ങ്കി​ലും പ്ര​വ​ർ​ത്ത​ക​ർ വോ​ട്ട​ഭ്യ​ർ​ഥി​ച്ചു ചെ​ന്നി​ട്ടു​ണ്ട്. സ്ത്രീ​ക​ളു​ടെ​യും യു​വാ​ക്ക​ളു​ടെ​യും വോ​ട്ടു​ക​ൾ ഉ​റ​പ്പാ​ക്കാ​നാ​യാ​ൽ ഭൂ​രി​പ​ക്ഷം അ​ഞ്ച് ല​ക്ഷം ക​ട​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് ക​രു​തു​
ന്ന​ത്.

രാ​ഹു​ൽ ഗാ​ന്ധി എം​പി​യാ​യ​ശേ​ഷം മ​ണ്ഡ​ല​ത്തി​ൽ ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും അ​തു​പോ​ലെ ത​ന്നെ​യാ​യി​രി​ക്കും പ്രി​യ​ങ്ക​യെ​ന്നും എ​ൽ​ഡി​എ​ഫും എ​ൻ​ഡി​എ​യും വ്യാ​പ​ക​മാ​യി പ്ര​ചാ​ര​ണം ന​ട​ത്തി. അ​തി​നെ പ്ര​തി​രോ​ധി​ക്കാ​നാ​യി മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ അ​ങ്ങാ​ടി​ക​ളി​ലും പ്രി​യ​ങ്ക ഗാ​ന്ധി എ​ത്തി. ചെ​റി​യ രീ​തി​യി​ലു​ള്ള കോ​ർ​ണ​ർ യോ​ഗ​ങ്ങ​ളാ​ണു സം​ഘ​ടി​പ്പി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​തെ​ങ്കി​ലും ജ​നം ത​ടി​ച്ചു​കൂ​ടി.

പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന ദി​വ​സ​ങ്ങ​ളി​ൽ പ്ര​സം​ഗം കു​റ​ച്ച് റോ​ഡ് ഷോ​ക​ൾ​ക്കാ​ണു പ്രാ​ധാ​ന്യം ന​ൽ​കി​യ​ത്. ഇ​തോ​ടെ മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും എ​ത്തി​ച്ചേ​രാ​നാ​യി. ഒ​രാ​ഴ്ച പ്രി​യ​ങ്ക ഗാ​ന്ധി മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി. പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കു​ന്പോ​ൾ രാ​ഹു​ൽ ഗാ​ന്ധി 2019ൽ ​നേ​ടി​യ നാ​ല് ല​ക്ഷ​ത്തി​ന്‍റെ ഭൂ​രി​പ​ക്ഷം പ്രി​യ​ങ്ക​യ്ക്ക് മ​റി​ക​ട​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് യു​ഡി​എ​ഫി​ന്‍റെ ഉ​റ​ച്ച വി​ശ്വാ​സം.