പു​ഞ്ചി​രി​മ​ട്ടം ദു​ര​ന്തം: കേ​ന്ദ്ര സ​ർ​ക്കാ​ർ വ​ഞ്ചി​ച്ചു​വെ​ന്ന് രാ​ഷ്ട്രീ​യ യു​വ​ജ​ന​താ​ദ​ൾ
Sunday, November 17, 2024 7:15 AM IST
ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ൽ ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കാ​തെ കേ​ന്ദ്ര സ​ർ​ക്കാ​ർ വ​യ​നാ​ട​ൻ ജ​ന​ത​യെ വ​ഞ്ചി​ച്ച​താ​യി രാ​ഷ്ട്രീ​യ യു​വ​ജ​ന​താ​ദ​ൾ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​രോ​പി​ച്ചു.
ദു​ര​ന്ത​ഭൂ​മി സ​ന്ദ​ർ​ശി​ച്ച് സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​യി​ട്ടും ഉ​രു​ൾ​പൊ​ട്ട​ലി​നെ ദേ​ശീ​യ ദു​ര​ന്ത​മാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്ന സം​സ്ഥാ​ന​ത്തി​ന്‍റെ അ​പേ​ക്ഷ കേ​ന്ദ്രം ത​ള്ളി​യ​ത് ക്രൂ​ര​ത​യാ​ണ്.

അ​പേ​ക്ഷ പോ​ലും ഇ​ല്ലാ​തെ​യാ​ണ് ആ​ന്ധ്ര​പ്ര​ദേ​ശ്, ബി​ഹാ​ർ സ​ർ​ക്കാ​രു​ക​ൾ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി 3,000 കോ​ടി രൂ​പ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത്. ഇ​തി​ൽ കേ​ര​ള​ത്തോ​ടു​ള്ള വി​വേ​ച​നം പ്ര​ക​ട​മാ​ണ്. വി​ഷ​യ​ത്തി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള കേ​ന്ദ്ര മ​ന്ത്രി​മാ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് പി.​പി. ഷൈ​ജ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ടി ഹാ​ഷിം, അ​ജ്മ​ൽ സാ​ജി​ത് ഉ​മ്മ​ത്തൂ​ർ, പി.​ജെ. ജോ​മി​ഷ്, റി​ഷാ​ബ് ശ്രേ​യാം​സ്കു​മാ​ർ, ഷൈ​ജ​ൽ കൈ​പ്പ, ദൃ​ശ്യ സു​രേ​ഷ്, ന​സീ​ർ ക​ക്കോ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.