കൽപ്പറ്റ: ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനത്തിൽ കുറവുണ്ടായത് ഇടതുപക്ഷ പാർട്ടികളും ബിജെപിയും വോട്ടർമാരുടെ ഇടയിൽ വേണ്ടത്ര പ്രവർത്തനങ്ങൾ നടത്താത്തതുകൊണ്ട് മാത്രമാണ്.
ഇപ്പോൾ ഉണ്ടായിട്ടുള്ള പോളിംഗ് ഇടിവുകൊണ്ട് യുഡിഎഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷത്തെ ബാധിക്കില്ലെന്നും ഡിസിസി ഓഫീസിൽ ചേർന്ന ജില്ലാ യുഡിഎഫ് യോഗം വിലയിരുത്തി. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരേയും ദുരിതബാധിതരുടെ പുനരധിവസം ഉൾപ്പടെയുള്ള തുടർനടപടികളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അവഗണനയ്ക്കെതിരേയും ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.
ടി. സിദ്ദിഖ് എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ജില്ലാ ചെയർമാൻ കെ.കെ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ കണ്‍വീനർ പി.ടി. ഗോപാലകുറുപ്പ്, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, പി.കെ. ജയലക്ഷ്മി, ടി.ജെ. ഐസക്, എൻ.കെ. വർഗീസ്, ടി. മുഹമ്മദ്, എൻ.കെ. റഷീദ്, എം.സി. സെബാസ്റ്റ്യൻ, ജോസ് തലച്ചിറ, പ്രവീണ്‍ തങ്കപ്പൻ, ജോസഫ് കളപ്പുരക്കൽ, പി.പി. ആലി, ഒ.വി. അപ്പച്ചൻ, സി.പി. വർഗീസ്, വി.എ. മജീദ്, കെ.വി. പോക്കർ ഹാജി, എ. പ്രഭാകരൻ, സി.കെ. ശ്രീധരൻ, പടയൻ മുഹമ്മദ്, സി.ജെ. വർക്കി, പി.എസ്. വിനോദ് കുമാർ, എം.എ. അസൈനാർ, സലിം മേമന, അബ്ദുള്ള മാടക്കര, ടി. ഹംസ, ബൈജു ഐസക് എന്നിവർ പ്രസംഗിച്ചു.