കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ കേന്ദ്ര സർക്കാർ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിലും പ്രത്യേക പാക്കേജ് അനുവദിക്കാത്തതിലും പ്രതിഷേധിച്ച് ജില്ലയിലെ നിയോജകമണ്ഡലം ആസ്ഥാനങ്ങളിൽ എൽഡിഎഫ് നൈറ്റ് മാർച്ചും സംഗമവും നടത്തി.
കൽപ്പറ്റയിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന കൗണ്‍സിൽ അംഗം പി.കെ. മൂർത്തി അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.കെ. ഹംസ, സി.എം. ശിവരാമൻ, ഷാജി ചെറിയാൻ, എം.ടി. ഇബ്രഹിം, എ. ശ്രീധരൻ, വിശ്വനാഥൻ, ഡി. രാജൻ, എം. സെയ്ത്, വി. ഹാരിസ് എന്നിവർ പ്രസംഗിച്ചു. കെ. റഫീഖ് സ്വാഗതം പറഞ്ഞു.
മാനന്തവാടിയിൽ എൽഡിഎഫ് നേതാക്കളായ എ.എൻ. പ്രഭാകരൻ, പി.കെ. സുരേഷ്, പി.ടി. ബിജു, എ. ജോണി, വി.കെ. ശശിധരൻ, എം. റെജീഷ്, ശോഭ രാജൻ, കുര്യാക്കോസ് മുള്ളൻമട, എൻ.യു. ജോണ്‍, മൊയ്തു കുന്നുമ്മൽ, പി.എം. ഷബീറലി, നിഖിൽ പദ്മനാഭൻ എന്നിവർ നേതൃത്വം നൽകി.
ബത്തേരിയിൽ സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ അസി. സെക്രട്ടറി പി.എം. ജോയി അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ്-എം സംസ്ഥാന സെക്രട്ടറി കെ.ജെ. ദേവസ്യ, കെ.എ. ചന്തു, എം.കെ. ബാലൻ, കെ. വീരേന്ദ്രകുമാർ എന്നിവർ പ്രസംഗിച്ചു.
വി.വി. ബേബി സ്വാഗതം പറഞ്ഞു. സുരേഷ് താളൂർ, പി. വാസുദേവൻ, പി.ആർ. ജയപ്രകാശ്, എം.എസ്. സുരേഷ്ബാബു, എൻ.പി. കുഞ്ഞുമോൾ, ബീന വിജയൻ, രുക്മിണി സുബ്രഹ്മണ്യൻ, സി.എം. സുധീഷ്, അനൂപ് ജോജോ, ടോം ജോസ് എന്നിവർ നേതൃത്വം നൽകി.