ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്ത സം​ഭ​വ​ത്തി​ൽ കെ​ട്ട​ട​ങ്ങാ​തെ വി​വാ​ദം
Sunday, November 10, 2024 7:31 AM IST
ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ ദു​ര​ന്ത ബാ​ധി​ത കു​ടും​ബ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്ത സം​ഭ​വ​ത്തി​ൽ കെ​ട്ട​ട​ങ്ങാ​തെ വി​വാ​ദം.

വി​ത​ര​ണം ചെ​യ്ത കി​റ്റു​ക​ളി​ലെ സാ​ധ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് കു​ന്ന​ന്പ​റ്റ​യി​ൽ താ​മ​സി​ക്കു​ന്ന ദു​ര​ന്ത​ബാ​ധി​ത കു​ടും​ബ​ങ്ങ​ൾ പാ​ച​കം ചെ​യ്ത ഭ​ക്ഷ​ണം ക​ഴി​ച്ച മൂ​ന്നു കു​ട്ടി​ക​ൾ​ക്കു ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യി. ഇ​തി​ൽ ഏ​ഴ് വ​യ​സു​ള്ള കു​ട്ടി​യെ വൈ​ത്തി​രി താ​ലൂ​ക്ക് ഗ​വ.​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഭ​ക്ഷ്യ​ക്കി​റ്റി​ലെ സോ​യാ​ബീ​ൻ പാ​കം ചെ​യ്ത് ക​ഴി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് കു​ട്ടി​ക​ൾ​ക്കു ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​തു പു​റ​ത്ത​റി​ഞ്ഞ​തി​നു പി​ന്നാ​ലെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ മേ​പ്പാ​ടി ടൗ​ണി​ൽ ഊ​ട്ടി റോ​ഡ് ഉ​പ​രോ​ധി​ച്ചു.

ഉ​പ​യോ​ഗ​ത്തി​നു പ​റ്റാ​ത്ത ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ദു​ര​ന്ത​ബാ​ധി​ത​ർ​ക്കു വി​ത​ര​ണം ചെ​യ്ത​വ​ർ​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം. റോ​ഡ് ഉ​പ​രോ​ധി​ച്ച​വ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു നീ​ക്കി. വൈ​ത്തി​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള കു​ട്ടി​യെ മ​ന്ത്രി പി. ​പ്ര​സാ​ദ് സ​ന്ദ​ർ​ശി​ച്ചു.

ദു​ര​ന്ത​ബാ​ധി​ത​ർ​ക്കു വി​ത​ര​ണം ചെ​യ്യു​ന്ന ഭ​ക്ഷ​ണ​സാ​മ​ഗ്രി​ക​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്താ​ൻ അ​ദ്ദേ​ഹം ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട കു​ട്ടി​ക​ളെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ന​വ്യ ഹ​രി​ദാ​സ് സ​ന്ദ​ർ​ശി​ച്ചു. പ്ര​കൃ​തി ദു​ര​ന്തം അ​തി​ജീ​വി​ച്ച ചൂ​ര​ൽ​മ​ല, മു​ണ്ട​ക്കൈ നി​വാ​സി​ക​ളെ ഭ​ര​ണ​കൂ​ടം മ​റ്റൊ​രു ദു​ര​ന്ത​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ക​യാ​ണെ​ന്നു അ​വ​ർ പ​റ​ഞ്ഞു. ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് പ​ഴ​കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്ത​തി​ൽ മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് ന​വ്യ ഹ​രി​ദാ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

പു​ഴു​വ​രി​ച്ച​തും ക​ട്ട​പി​ടി​ച്ച​തു​മാ​യ അ​രി​യും റ​വ​യും അ​ട​ങ്ങു​ന്ന ഭ​ക്ഷ്യ​ക്കി​റ്റു​ക​ളു​ടെ വി​ത​ര​ണ​ത്തി​ൽ റ​വ​ന്യു വ​കു​പ്പി​നും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നും ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​താ​ശ്വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ അ​രു​താ​യ്മ​ക​ളും ന്യാ​യീ​ക​രി​ക്കാ​ൻ റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രെ പ്രേ​രി​പ്പി​ക്കു​ന്ന മ​ന്ത്രി​യാ​യി കെ. ​രാ​ജ​ൻ മാ​റി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദു​ര​ന്ത​ബാ​ധി​ത​ർ​ക്കു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ത്തം റ​വ​ന്യു വ​കു​പ്പി​നും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നു​മാ​ണ്. പ​ഴ​കി​യ​തും പു​ഴു​വ​രി​ച്ച​തു​മാ​യ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് വി​ത​ര​ണം ചെ​യ്യാ​ൻ റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​മാ​റി​യ​ത് അ​തീ​വ​ഗു​രു​ത​ര​മാ​യ വി​ഷ​യ​മാ​ണ്.

ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് മോ​ശ​മാ​യ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​ത് റ​വ​ന്യു വ​കു​പ്പി​ന്‍റെ വീ​ഴ്ച മ​റ​യ്ക്കാ​ന​ണ്. വി​ഷ​യ​ത്തി​ൽ എ​ഡി​എ​മ്മി​ന്‍റെ പ്ര​സ്താ​വ​ന കു​റ്റ​സ​മ്മ​ത​മാ​ണ്. സെ​പ്റ്റം​ബ​റി​ൽ വി​ത​ര​ണം ചെ​യ്ത ഭ​ക്ഷ്യ​വ​സ്തു​ക്ക​ളെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. അ​ങ്ങ​നെ​യെ​ങ്കി​ൽ 2018ലെ​യും 2019ലെ​യും ആ​റു​മാ​സ കാ​ലാ​വ​ധി എ​ഴു​തി​യ ചാ​ക്കി​ൽ സൂ​ക്ഷി​ച്ച അ​രി, കാ​ലാ​വ​ധി ക​ഴി​ഞ്ഞ് വി​ത​ര​ണം ചെ​യ്ത​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം അ​ദ്ദേ​ഹം ഏ​റ്റെ​ടു​ക്ക​ണം. ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് പ​ഴ​കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്ത​ത് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​വും ക്രി​മി​ന​ൽ കു​റ്റ​വു​മാ​ണെ​ന്നും സി​ദ്ദി​ഖ് പ​റ​ഞ്ഞു.