ആ​ർ. ശ​ങ്ക​ർ അ​നു​സ്മ​ര​ണ യോ​ഗം ന​ട​ത്തി
Friday, November 8, 2024 5:54 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​ഥ​മ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ആ​ർ. ശ​ങ്ക​റി​ന്‍റെ ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

സാ​മു​ദാ​യി​ക , രാ​ഷ്ട്രീ​യ നേ​തൃ​രം​ഗ​ത്ത് ക​ഴി​വും പ്രാ​ഗ​ത്ഭ്യ​വും തെ​ളി​യി​ച്ച ബ​ഹു​മു​ഖ​പ്ര​തി​ഭ​യും ശ​ക്ത​നാ​യ ഭ​ര​ണാ​ധി​കാ​രി​യു​മാ​യി​രു​ന്നു ആ​ർ. ശ​ങ്ക​ർ. ധ​ന​കാ​ര്യം, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളു​ടെ മ​ന്ത്രി​യെ​ന്ന നി​ല​യി​ലും എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ലും സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ത​ല​യെ​ടു​പ്പോ​ടെ ധീ​ര​മാ​യി പ്ര​വ​ർ​ത്തി​ച്ച നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ​പി​സി​സി അ​ധ്യ​ക്ഷ പ​ദ​വി വ​ഹി​ച്ചി​രു​ന്ന അ​ദ്ദേ​ഹം കോ​ണ്‍​ഗ്ര​സി​നെ ക്രി​യാ​ത്മ​ക​മാ​യി ന​യി​ക്കു​ന്ന​തി​ൽ ഏ​റെ പ​ങ്ക് വ​ഹി​ച്ചി​രു​ന്നു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭ​ര​ണ​കാ​ല​ഘ​ട്ടം മി​ക​വാ​ർ​ന്ന നി​ര​വ​ധി നേ​ട്ട​ങ്ങ​ളു​ടെ കാ​ല​മാ​ണ്. വി​ധ​വ പെ​ൻ​ഷ​ൻ, വി​ദ്യാ​ഭ്യാ​സ പ​രി​ഷ്ക​ര​ണം, വ്യ​വ​സാ​യ​വ​ത്ക​ര​ണം, വൈ​ദ്യു​തോ​ത്പാ​ദ​നം തു​ട​ങ്ങി നി​ര​വ​ധി ക്ഷേ​മ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ആ​ർ. ശ​ങ്ക​ർ എ​ന്ന ഭ​ര​ണാ​ധി​കാ​രി​യു​ടെ ഇഛാ​ശ​ക്തി​യു​ടെ​യും ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തി​ന്‍റെ​യും ബാ​ക്കി​പ​ത്ര​ങ്ങ​ളാ​ണ്. ജാ​തീ​യ അ​ധീ​ശ​ത്വ​ങ്ങ​ൾ​ക്കെ​തി​രേ പോ​രാ​ടി​യ ആ​ർ. ശ​ങ്ക​ർ പി​ന്നാ​ക്ക അ​വ​ശ ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​നും ക്ഷേ​മ​ത്തി​നു​മാ​യി നി​സ്തൂ​ല സേ​വ​ന​മാ​ണ് അ​നു​ഷ്ഠി​ച്ച​ത്.

കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ വി​പ്ല​വ​ത്തി​ന്‍റെ ആ​ണി​ക്ക​ല്ലാ​യി​രു​ന്നു ആ​ർ. ശ​ങ്ക​ർ എ​ന്ന് യോ​ഗം അ​നു​സ്മ​രി​ച്ചു. രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, ഹൈ​ബി ഈ​ഡ​ൻ എം​പി, സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ, പി.​കെ. ജ​യ​ല​ക്ഷ്മി, കാ​സ​ർ​ഗോ​ഡ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ൽ, യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ പി.​ടി. ഗോ​പാ​ല​കു​റു​പ്, വി.​എ. മ​ജീ​ദ്, കെ.​വി. പോ​ക്ക​ർ ഹാ​ജി, ഒ.​വി. അ​പ്പ​ച്ച​ൻ, ജി. ​വി​ജ​യ​മ്മ, പി. ​ശോ​ഭ​ന​കു​മാ​രി, പോ​ൾ​സ​ണ്‍ കൂ​വ​ക്ക​ൽ, ഇ.​വി. ഏ​ബ്ര​ഹാം, ആ​ർ. രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.