ഹാ​രി​സ​ണ്‍​സ് തോ​ട്ട​ത്തി​ൽ കു​ട്ടി​ക​ളു​ടെ സാ​ഹ​സി​ക പാ​ർ​ക്ക് ഒ​രു​ങ്ങു​ന്നു
Friday, November 8, 2024 5:54 AM IST
ക​ൽ​പ്പ​റ്റ: പു​ഞ്ചി​ര​മ​ട്ടം ഉ​രു​ൾ ദു​ര​ന്ത​ത്തെ​ത്തു​ട​ർ​ന്ന് ജി​ല്ല​യി​ൽ ടൂ​റി​സം മേ​ഖ​ല​യി​ലു​ണ്ടാ​യ മാ​ന്ദ്യം മ​റി​ക​ട​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഹാ​രി​സ​ണ്‍​സ് മ​ല​യാ​ളം ക​ന്പ​നി കു​ട്ടി​ക​ളു​ടെ സാ​ഹ​സി​ക പാ​ർ​ക്ക് ഒ​രു​ക്കു​ന്നു.

അ​ച്ചൂ​ർ, ചൂ​ണ്ടേ​ൽ, സെ​ന്‍റി​ന​ൽ റോ​ക്ക് തോ​ട്ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഹാ​രി​സ​ണ്‍​സ് ക​ന്പ​നി​യു​ടെ പ്ലാ​ന്‍റേ​ഷ​ൻ ടൂ​റി​സം. ടീ ​മ്യൂ​സി​യം, സി​പ്ലൈ​ൻ, തേ​യി​ല ഫാ​ക്ട​റി സ​ന്ദ​ർ​ശ​നം, എ​ടി​വി റൈ​ഡ്, ക്യാ​ന്പിം​ഗ് തു​ട​ങ്ങി​യ​വ നി​ല​നി​ൽ ടൂ​റി​സം പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​ണ്. അ​ച്ചൂ​രി​ൽ ടീ ​മ്യൂ​സി​യ​ത്തി​ന​ടു​ത്താ​യാ​ണ് കു​ട്ടി​ക​ളു​ടെ സാ​ഹ​സി​ക പാ​ർ​ക്ക് സ​ജ്ജ​മാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​ടു​ത്ത മാ​സ​ത്തോ​ടെ തു​ട​ങ്ങു​മെ​ന്ന് ഹാ​രി​സ​ണ്‍​സ് ക​ന്പ​നി സി​ഇ​ഒ ചെ​റി​യാ​ൻ എം. ​ജോ​ർ​ജ് അ​റി​യി​ച്ചു.

പ്ര​തി​വ​ർ​ഷം ഏ​ക​ദേ​ശം 17.5 ല​ക്ഷം സ​ഞ്ചാ​രി​ക​ളാ​ണ് ജി​ല്ല​യി​ൽ എ​ത്തി​യി​രു​ന്ന​ത്. ടൂ​റി​സ​ത്തി​ലൂ​ടെ 3,165 കോ​ടി രൂ​പ​യാ​യി​രു​ന്നു ജി​ല്ല​യു​ടെ മാ​ത്രം സം​ഭാ​വ​ന. പു​ഞ്ചി​രി​മ​ട്ടം ദു​ര​ന്ത​ത്തെ​ത്തു​ട​ർ​ന്ന് ദി​വ​സം ഏ​ക​ദേ​ശം ഒ​രു കോ​ടി രൂ​പ​യാ​ണ് ജി​ല്ല​യു​ടെ വ​രു​മാ​ന ന​ഷ്ടം. നേ​രി​ട്ടും അ​ല്ലാ​തെ​യും 140 പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് പ്ലാ​ന്‍റേ​ഷ​ൻ ടൂ​റി​സം മേ​ഖ​ല​യി​ൽ ക​ന്പ​നി തൊ​ഴി​ൽ ന​ൽ​കു​ന്നു​ണ്ട്. ടൂ​റി​സം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​കു​ന്ന​തോ​ടെ കൂ​ടു​ത​ൽ പേ​ർ​ക്ക് തൊ​ഴി​ല​വ​സ​ര​മാ​കു​മെ​ന്ന് ക​ന്പ​നി ന്യൂ ​വെ​ഞ്ച്വേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി സു​നി​ൽ ജോ​ണ്‍ ജോ​സ​ഫ് പ​റ​ഞ്ഞു.