ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും സ​ർ​ക്കാ​ർ നി​ഷേ​ധി​ക്കു​ന്ന​ത് 65,000 കോ​ടി: എ.​പി. സു​നി​ൽ
Saturday, November 9, 2024 6:25 AM IST
മാ​ന​ന്ത​വാ​ടി: ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ കാ​ല​യ​ള​വി​ൽ​മാ​ത്രം ത​ട​ഞ്ഞു​വ​ച്ച സാ​ന്പ​ത്തി​ക ആ​നു​കൂ​ല്യ​ങ്ങ​ളി​ലൂ​ടെ നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​ത് അ​റു​പ​ത്തി അ​യ്യാ​യി​രം കോ​ടി രൂ​പ​യാ​ണെ​ന്നും ഇ​ട​തു സ​ർ​ക്കാ​ർ സി​വി​ൽ സ​ർ​വീ​സി​നെ കൊ​ള്ള​യ​ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. സു​നി​ൽ ആ​രോ​പി​ച്ചു. യു​ണൈ​റ്റ​ഡ് ടീ​ച്ചേ​ഴ്സ് ആ​ൻ​ഡ് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗ​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​ടി​ഇ​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ സി.​ജി. ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​ർ അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന ന​യ​സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ച്ച​തെ​ങ്കി​ൽ ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു ശേ​ഷം ജീ​വ​ന​ക്കാ​രെ അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ ക​വ​ർ​ച്ച ചെ​യ്യു​ന്ന ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ക്ഷാ​മ​ബ​ത്ത ഉ​ത്ത​ര​വി​ൽ മു​ൻ​കാ​ല കു​ടി​ശി​ക​യോ പ്രാ​ബ​ല്യ തീ​യ​തി​യോ പ​റ​യാ​ത്ത​ത് ക​ടു​ത്ത വ​ഞ്ച​ന​യാ​ണ്. 2024 ജൂ​ലൈ മു​ത​ൽ ശ​ന്പ​ള പ​രി​ഷ്ക​ര​ണം ഡ്യൂ ​ആ​യി നി​ൽ​ക്കു​ന്പോ​ഴും 2019ലെ ​പ​രി​ഷ്ക്ക​ര​ണ​ത്തി​ന്‍റെ കു​ടി​ശി​ക ഇ​ന​ത്തി​ൽ ഒ​രു രൂ​പ പോ​ലും അ​നു​വ​ദി​ച്ചി​ട്ടി​ല്ല. അ​ഞ്ചു വ​ർ​ഷ​മാ​യി സ​റ​ണ്ട​ർ മ​ര​വി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി സു​താ​ര്യ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നു പ​ക​രം അ​തി​ലൂ​ടെ​യും ജീ​വ​ന​ക്കാ​ര​ന്‍റെ പോ​ക്ക​റ്റി​ൽ നി​ന്നും കൈ​യ്യി​ട്ടു​വാ​രാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. നി​ര​ന്ത​ര​മാ​യ ആ​നു​കൂ​ല്യ നി​ഷേ​ധ​ങ്ങ​ൾ ജീ​വ​ന​ക്കാ​രെ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​ന് നി​ർ​ബ​ന്ധി​ത​രാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും എ.​പി. സു​നി​ൽ പ​റ​ഞ്ഞു.

എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ഖ​ന്ന മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ര​ഞ്ജു കെ. ​മാ​ത്യു, എം.​പി. ഷ​നി​ജ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ടി. ഷാ​ജി, എ​ച്ച്എ​സ്എ​സ്ടി​എ ജി​ല്ല പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. ബാ​ബു, കെ​ജി​ഒ​യു സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം വി.​ആ​ർ. ജ​യ​പ്ര​കാ​ശ്, ക​ഐ​സ്ടി​യു ജി​ല്ല സെ​ക്ര​ട്ട​റി നി​സാ​ർ, എ​ൻ​ജി​ഒ​എ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജെ. ഷൈ​ജു, ടി. ​അ​ജി​ത് കു​മാ​ർ, എം.​ജി. അ​നി​ൽ കു​മാ​ർ, സി.​കെ. ജി​തേ​ഷ്, പി.​എ​ച്ച്. അ​ഷ്റ​ഫ് ഖാ​ൻ, എ​ൻ.​വി. അ​ഗ​സ്റ്റി​ൻ, എം.​എ. ബൈ​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.