വ​യ​നാ​ട് സാ​ഹി​ത്യോ​ത്സ​വം : അ​രു​ന്ധ​തി റോ​യി ഇ​ക്കു​റി​യും പ​ങ്കെ​ടു​ക്കും
Saturday, November 9, 2024 6:25 AM IST
മാ​ന​ന്ത​വാ​ടി: ഡി​സം​ബ​ർ 26 മു​ത​ൽ മാ​ന​ന്ത​വാ​ടി ദ്വാ​ര​ക​യി​ൽ ന​ട​ക്കു​ന്ന വ​യ​നാ​ട് ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ലി​ൽ ഇ​ക്കു​റി​യും പ്ര​മു​ഖ സാ​ഹി​ത്യ​കാ​രി അ​രു​ന്ധ​തി റോ​യി പ​ങ്കെ​ടു​ക്കും. 2022ൽ ​ന​ട​ന്ന വ​യ​നാ​ട് സാ​ഹി​ത്യോ​ത്സ​വം ഒ​ന്നാം സീ​സ​ണി​ലെ പ്ര​മു​ഖ പ്ര​ഭാ​ഷ​ക​യാ​യി​രു​ന്നു അ​രു​ന്ധ​തി റോ​യി. സു​താ​ര്യ​വും ഉ​ത്ത​ര​വാ​ദി​ത്വ പൂ​ർ​ണ​വു​മാ​യ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യ്ക്കാ​യി പോ​രാ​ടി​യ മു​ൻ സു​പ്രീം കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് ജെ. ​ചെ​ല​മേ​ശ്വ​റും ഈ ​വ​ർ​ഷ​ത്തെ വ​യ​നാ​ട് സാ​ഹി​ത്യോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

2011 മു​ത​ൽ 2018 വ​രെ സു​പ്രീം കോ​ട​തി​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച ജ​സ്റ്റി​സ് ചെ​ല​മേ​ശ്വ​ർ രാ​ജ്യ​ത്തെ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി ച​രി​ത്ര​പ​ര​മാ​യ വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യ നാ​ലു ജ​ഡ്ജി​മാ​രി​ൽ ഒ​രാ​ളാ​ണ്. ജു​ഡീ​ഷ​ൽ സു​താ​ര്യ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ല​ട​ക്കം ജ​സ്റ്റീ​സ് ചെ​ല​മേ​ശ്വ​ർ ധൈ​ര്യ​പൂ​ർ​വം ഉ​യ​ർ​ത്തി​യ ഭി​ന്നാ​ഭി​പ്രാ​യ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന് 'ചീ​ഫ് ഡി​സെ​ന്‍റ​ർ’ എ​ന്ന പേ​രു നേ​ടി​ക്കൊ​ടു​ത്തു.

ബു​ക്ക​ർ സ​മ്മാ​ന​ത്തി​ന​ർ​ഹ​യാ​യ ആ​ദ്യ ഇ​ന്ത്യ​ൻ എ​ഴു​ത്തു​കാ​രി​യാ​ണ് അ​രു​ന്ധ​തി റോ​യ്. അ​രു​ന്ധ​തി റോ​യി​യു​ടെ 'ദ ​ഗോ​ഡ് ഓ​ഫ് സ്മോ​ൾ തിം​ഗ്സ്’ എ​ന്ന കൃ​തി​ക്ക് 1997ലെ ​ബു​ക്ക​ർ പു​ര​സ്കാ​രം ല​ഭി​ച്ചു. ഈ ​പു​സ്ത​കം നാ​ല്പ​തി​ല​ധി​കം ഭാ​ഷ​ക​ളി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ട്ടു​ണ്ട്. 2017ൽ ​പു​റ​ത്തി​റ​ങ്ങി​യ ’മി​നി​സ്ട്രി ഓ​ഫ് അ​റ്റ്മോ​സ്റ്റ് ഹാ​പ്പി​നെ​സും’ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. 2024 ജൂ​ണി​ൽ പെ​ൻ പി​ന്‍റ​ർ സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​യാ​യി. ഈ ​ഓ​ഗ​സ്റ്റി​ൽ വ​ക്ല​വ് ഹ​വേ​ൽ സെ​ന്‍റ​ർ ന്ധ​ഡി​സ്റ്റ​ർ​ബിം​ഗ് ദി ​പീ​സ്ന്ധ അ​വാ​ർ​ഡ് ന​ൽ​കി അ​രു​ന്ധ​തി റോ​യി​യെ ആ​ദ​രി​ച്ചു. 'മ​ദ​ർ മേ​രി കം​സ് ടു ​മി എ​ന്ന പേ​രി​ലു​ള്ള ആ​ത്മ​ക​ഥ 2025 സെ​പ്റ്റം​ബ​റി​ൽ പു​റ​ത്തി​റ​ങ്ങും.

ഡി​സം​ബ​ർ 26 മു​ത​ൽ 29 വ​രെ ന​ട​ക്കു​ന്ന വ​യ​നാ​ട് സാ​ഹി​ത്യോ​ത്സ​വ​ത്തി​നു​ള്ള ഡെ​ലി​ഗേ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ന​വം​ബ​ർ 15 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ ഫീ​യി​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. നാ​ലു ദി​വ​സ​മാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഇ​രു​നൂ​റി​ലേ​റെ പ്ര​ഭാ​ഷ​ക​ർ പ​ങ്കെ​ടു​ക്കും. സാ​ഹി​ത്യോ​ത്സ​വ​ത്തി​നു പു​റ​മേ അ​ന്താ​രാ​ഷ്ട്ര അ​ക്കാ​ദ​മി​ക് കോ​ണ്‍​ഫ​റ​ൻ​സ്, അ​ഖി​ലേ​ന്ത്യാ ആ​ർ​ട്ട് ആ​ൻ​ഡ് ക്രാ​ഫ്റ്റ് മേ​ള, ഫി​ലിം ഫെ​സ്റ്റി​വ​ൽ, പു​സ്ത​ക​മേ​ള, ഭ​ക്ഷ്യ​മേ​ള, കാ​ർ​ഷി​ക വി​പ​ണി, പൈ​തൃ​ക ന​ട​ത്തം, ആ​ർ​ട്ട് ബി​നാ​ലെ, കു​ട്ടി​ക​ളു​ടെ വി​നോ​ദ വി​ജ്ഞാ​ന​ക​ള​രി, ചെ​സ് ടൂ​ർ​ണ​മെ​ന്‍റ് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.