പാ​ല​ക്കാ​ട് റെ​യ്ഡ് നാ​ട​കം തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം മു​ന്നി​ൽ​ക​ണ്ട്: മു​സ്‌​ലിം ലീ​ഗ്
Thursday, November 7, 2024 12:58 AM IST
ക​ൽ​പ്പ​റ്റ: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ വി​വാ​ദ​ത്തി​ൽ സി​പി​എം - ബി​ജെ​പി ര​ഹ​സ്യ​ധാ​ര​ണ പൊ​തു​സ​മൂ​ഹ​ത്തി​ന് ബോ​ധ്യ​മാ​യ​തി​ന്‍റെ ജാ​ള്യ​ത മ​റി​ക​ട​ക്കാ​നും കേ​ര​ള​ത്തി​ലെ മൂ​ന്നി​ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ പ​രാ​ജ​യം മു​ന്നി​ൽ ക​ണ്ടു​മാ​ണ് പാ​ല​ക്കാ​ട്ടെ അ​ർ​ധ​രാ​ത്രി​യി​ലെ റെ​യ്ഡ് നാ​ട​ക​മെ​ന്ന് മു​സ്‌​ലിം ലീ​ഗ്.

ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​ന്പ് കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ച്ച ബി​ജെ​പി സ​ർ​ക്കാ​ർ ന​ട​പ​ടി​ക്ക് സ​മാ​ന​മാ​ണ് പാ​ല​ക്കാ​ട്ടെ റെ​യ്ഡെ​ന്നും മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും നി​മ​യ​സ​ഭ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ഉ​പ​നേ​താ​വു​മാ​യ ഡോ.​എം.​കെ. മു​നീ​ർ, സെ​ക്ര​ട്ട​റി യു.​സി. രാ​മ​ൻ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

കൊ​ട​ക​ര​യി​ലെ കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ൽ സ​ർ​ക്കാ​ർ ബി​ജെ​പി ഒ​ത്തു​ക​ളി​യാ​ണെ​ന്ന് വെ​ളി​വാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​സ​മൂ​ഹ​ത്തി​ന് മു​ന്നി​ലു​ണ്ടാ​യ ജാ​ള്യ​ത മ​റി​ക​ട​ക്കാ​നാ​ണ് കോ​ണ്‍​ഗ്ര​സി​നെ​തി​രേ​യു​ള്ള അ​ർ​ധ​രാ​ത്രി​യി​ലെ റെ​യ്ഡ് നാ​ട​കം. ഇ​ത് പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​ന് ചേ​ർ​ന്ന​ത​ല്ല. വ​നി​താ നേ​താ​ക്ക​ളു​ടെ മു​റി, മ​ഫ്തി​യി​ലെ​ത്തി തു​റ​പ്പി​ക്കാ​ൻ പോ​ലീ​സി​ന് ധൈ​ര്യം ന​ൽ​കി​യ​ത് ആ​രാ​ണെ​ന്ന് അ​ന്വേ​ഷി​ക്ക​ണം. അ​ർ​ധ രാ​ത്രി ത​ന്നെ സി​പി​എ​മ്മി​ന്‍റെ​യും ബി​ജെ​പി​യു​ടെ നേ​താ​ക്ക​ൾ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ​തി​ന് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ട്.

റെ​യ്ഡ് തു​ട​രാ​ൻ ഇ​ട​തു എം​പി അ​ട​ക്കം പോ​ലീ​സി​നെ നി​ർ​ബ​ന്ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി ഇ​ത് ഗു​രു​ത​ര​മാ​ണ്. അ​തേ​സ​മ​യം റെ​യ്ഡി​ൽ എ​ന്താ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കു​ന്നു​മി​ല്ല. വ​ട​ക​ര പാ​ർ​ല​മെ​ന്‍റ് തി​ര​ഞ്ഞെ​ടു​പ്പി​ൽ പു​റ​ത്തി​റ​ക്കി​യ കാ​ഫി​ർ സ്ക്രീ​ൻ​ഷോ​ട്ടി​ന്‍റെ ര​ണ്ടാം പ​തി​പ്പാ​ണ് പാ​ല​ക്കാ​ട്ടെ റെ​യ്ഡ്. ഇ​തി​ന് വ​ട​ക​ര​യി​ലെ വോ​ട്ട​ർ​മാ​ർ ന​ൽ​കി​യ മ​റു​പ​ടി ത​ന്നെ പാ​ല​ക്കാ​ട്ടു​കാ​രും ന​ൽ​കു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലാ​കെ സി​പി​എം-​ബി​ജെ​പി അ​ന്ത​ർ​ധാ​ര സ​ജീ​വ​മാ​ണ്. മോ​ദി സ​ർ​ക്കാ​ർ ഇ​ഡി​യെ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ രാ​ഷ്ട്രീ​യം കേ​ര​ള​ത്തി​ൽ പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് ആ​വ​ർ​ത്തി​ക്കു​ക​യാ​ണ് ഇ​ട​തു​സ​ർ​ക്കാ​ർ. തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ലെ ഒ​രാ​ളും ഇ​ല്ലാ​തെ​യും വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​മി​ല്ലാ​തെ​യു​മാ​യി​രു​ന്നു റെ​യ്ഡെ​ന്ന പ്ര​ഹ​സ​നം. ക​ഴി​ഞ്ഞ എ​ട്ടു​വ​ർ​ഷം ഭ​രി​ച്ചി​ട്ടും ഏ​തെ​ങ്കി​ലും ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ളോ നേ​ട്ട​ങ്ങ​ളോ എ​ടു​ത്തു​കാ​ണി​ക്കാ​നി​ല്ലാ​ത്ത​ത് കൊ​ണ്ടാ​ണ് ഇ​ത്ത​രം നാ​ട​ക​ങ്ങ​ൾ ന​ട​ത്തേ​ണ്ട ഗ​തി​കേ​ടി​ലേ​ക്ക് സ​ർ​ക്കാ​രി​ന് പോ​വേ​ണ്ടി​വ​രു​ന്ന​തെ​ന്നും ലീ​ഗ് നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി. കോ​ണ്‍​ഗ്ര​സി​നെ എ​തി​ർ​ക്കു​മെ​ന്നാ​ണ് പു​തി​യ സി​പി​എം ന​യം. ഇ​ത് ബി​ജെ​പി​യെ സ​ഹാ​യി​ക്കാ​നാ​ണ്. രാ​ജ്യ​ത്ത് മോ​ദി​യെ എ​തി​ർ​ക്കു​ന്ന​വ​രും അ​നു​കൂ​ലി​ക്കു​ന്ന​വ​രും ത​മ്മി​ലാ​ണ് രാ​ഷ്ട്രീ​യ​മ​ത്സ​രം. മ​റ്റു​ള്ള​വ​ർ​ക്ക് പ്ര​സ​ക്തി​യി​ല്ലാ​ത്ത കാ​ല​മാ​ണി​ത്. പൂ​രം ക​ല​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​നെ അ​തേ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന് നി​യ​മി​ക്കു​ന്ന ഇ​ട​തു​സ​ർ​ക്കാ​ർ ബി​ജെ​പി​യു​മാ​യി ര​ഹ​സ്യ​ധാ​ര​ണ​യി​ലാ​ണ്.

മു​ന​ന്പം വി​ഷ​യ​ത്തി​ൽ നാ​ട്ടി​ലെ സൗ​ഹാ​ർ​ദ്ദ അ​ന്ത​രീ​ക്ഷ​ത്തി​ന് കോ​ട്ടം ത​ട്ടാ​ത്ത ത​ര​ത്തി​ൽ വി​ഷ​യം പ​രി​ഹ​രി​ക്കേ​ണ്ട​ത് സ​ർ​ക്കാ​രാ​ണ്. സ​ർ​ക്കാ​രി​ന് താ​ഴെ​യാ​ണ് വ​ഖ​ഫ് ബോ​ർ​ഡ്. പ​തി​റ്റാ​ണ്ടു​ക​ളാ​യി അ​വി​ടെ താ​മ​സി​ക്കു​ന്ന​വ​ർ സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നാ​ണ് മു​സ്‌​ലിം ലീ​ഗ് നി​ല​പാ​ട്. വി​ഷ​യ​ത്തി​ൽ മ​നു​ഷ്യ​ർ​ക്കി​ട​യി​ൽ സ്പ​ർ​ധ​യു​ണ്ടാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് കാ​ര്യ​ങ്ങ​ളെ നീ​ട്ടി​ക്കൊ​ണ്ടു​പോ​വ​രു​തെ​ന്നും രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​ന് ആ​രെ​യും അ​നു​വ​ദി​ക്ക​രു​തെ​ന്നും സ​ർ​ക്കാ​രി​നോ​ട് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

മു​ണ്ട​ക്കൈ ദു​ര​ന്ത​ത്തി​ല​ട​ക്കം ഒ​രു സ​ഹാ​യ​വും ന​ൽ​കാ​ത്ത കേ​ന്ദ്ര​ത്തി​നെ​തി​രേ എ​ന്തു​കൊ​ണ്ടാ​ണ് ഇ​ട​തു​സ​ർ​ക്കാ​ർ പ്ര​തി​ഷേ​ധി​ക്കാ​ത്ത​തെ​ന്നും കേ​ന്ദ്ര​ത്തി​നെ​തി​രേ സ​ർ​ക്കാ​ർ സ​മ​രം ന​ട​ത്തു​ക​യാ​ണെ​ങ്കി​ൽ അ​തി​നെ മു​സ്‌​ലിം ലീ​ഗ് പി​ന്നു​ണ​ക്കു​മെ​ന്നും നേ​ടാ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​മു​ഹ​മ്മ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് റ​സാ​ഖ് ക​ൽ​പ്പ​റ്റ, സെ​ക്ര​ട്ട​റി കെ. ​ഹാ​രി​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.