യൂ​ത്ത് കോ​ൺ​ഗ്ര​സ് വ​ട​ക​ര​യി​ൽ ഉ​പ​വാ​സ സ​മ​രം ന​ട​ത്തി
Sunday, June 30, 2024 4:58 AM IST
വ​ട​ക​ര: വ്യാ​ജ കാ​ഫി​ർ സ്ക്രീ​ൻ​ഷോ​ട്ട് നി​ർ​മി​ച്ച് സ​മൂ​ഹ​ത്തി​ൽ ഭി​ന്നി​പ്പ് സൃ​ഷ്ടി​ച്ച് രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​ന് ശ്ര​മി​ച്ച​വ​രെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ട​ക​ര​യി​ൽ ന​ട​ന്ന ഏ​ക​ദി​ന ഉ​പ​വാ​സം ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ​കെ.​ പ്ര​വീ​ൺ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ൻ മു​ഹ​മ്മ​ദ് കാ​സിം അ​ല്ല സ്ക്രീ​ൻ​ഷോ​ട്ട് ഉ​ണ്ടാ​ക്കി​യ​തെ​ന്ന് പോ​ലീ​സ് ഹൈ​ക്കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം കൊ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തി​ന്‍റെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ ഉ​ട​ൻ ക​ണ്ടെ​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പോ​ലീ​സ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​ൽ കാ​ണി​ക്കു​ന്ന അ​ലം​ഭാ​വം സൂ​ചി​പ്പി​ക്കു​ന്ന​ത് ഇ​തി​ന്‍റെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത് സി​പി​എം ആ​ണ് എ​ന്നാ​ണ്.

ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ സി​പി​എം നേ​താ​ക്ക​ൾക്കെതിരേയും സ്ക്രീ​ൻ​ഷോ​ട്ട് പ്ര​ച​രി​പ്പി​ച്ച മു​ൻ എം​എ​ൽ​എ കെ.​കെ. ല​തി​ക യ്ക്കെ​തി​രെ​യും നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​ല്ലാ യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് ആ​ർ.​ ഷ​ഹി​ൻ അ​ധ്യ​ക്ഷ്യം വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ വി.​എം. ച​ന്ദ്ര​ൻ, ഐ.​മൂ​സ,സ​ത്യ​ൻ ക​ടി​യ​ങ്ങാ​ട്, സു​നി​ൽ മ​ട​പ്പ​ള്ളി,യു​ഡി​എ​ഫ് വ​ട​ക​ര നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കോ​ട്ട​യി​ൽ രാ​ധാ​കൃ​ഷ്ണ​ൻ, വി.​പി ദു​ൽ​ഖി​ഫി​ൽ,സൂ​ഫി​യാ​ൻ ചെ​റു​വാ​ടി,വൈ​ശാ​ൽ ക​ല്ലാ​ട്ട്,ടി.​എം നി​മേ​ഷ്,ബ​വി​ത്ത് മ​ലോ​ൽ, എ​സ്.​സു​ന​ന്ദ്, വി.​ടി. സൂ​ര​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.