കൊല്ലം പെട്രോൾ പന്പിനു സമീപം മാ​ലി​ന്യക്കൂമ്പാ​രം
Sunday, June 30, 2024 4:58 AM IST
കൊ​യി​ലാ​ണ്ടി: കൊ​ല്ലം പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പം കൊ​യി​ലാ​ണ്ടി മു​നി​സി​പ്പാ​ലി​റ്റി ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും മ​റ്റും നി​ക്ഷേ​പി​ക്കു​ന്ന​തു​ മൂ​ലം ദേ​ശീ​യ​പാ​ത​യോ​ര​ത്തുകു​ടി​യു​ള്ള കാ​ല്‍ന​ട​യാ​ത്ര ദു​രി​ത​ത്തി​ലാ​കു​ന്നു.

മ​ഴ പെ​യ്തു ക​ഴി​ഞ്ഞാ​ൽ മാ​ലി​ന്യ​ങ്ങ​ൾ ഒ​ഴു​കു​ന്ന​ത് മൂലം ദു​ർ​ഗ​ന്ധം വമിക്കുന്നതും രോ​ഗ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നതുമായ മ​ലി​ന​ജ​ല​മാ​ണ് നിരത്തു മുഴുവനും. നി​ര​വ​ധി ത​വ​ണ കൊ​യി​ലാ​ണ്ടി മു​നി​സി​പ്പാ​ലി​റ്റി ഹെ​ൽ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യെ​ങ്കി​ലും വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല.

നേ​ര​ത്തെ കൊ​യി​ലാ​ണ്ടി മീ​ത്ത​ല പ​ള്ളി​ക്ക് സ​മീ​പമുണ്ടാ യിരുന്ന വ​ൻ മാ​ലി​ന്യ കൂ​മ്പാ​രം പ​ത്ര​വാ​ർ​ത്ത​യെ തു​ട​ർ​ന്നാ​ണ് നീ​ക്കം ചെ​യ്ത​ത്. ഈ ​മാ​ലി​ന്യ കൂ​മ്പാ​രം ഉ​ട​ൻ നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​ണ്ടാ​കു​മെ​ന്ന് കൊ​യി​ലാ​ണ്ടി സൗ​ത്ത്-നോ​ർ​ത്ത് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി അ​റി​യി​ച്ചു.