മാ​സ്ക് ധ​രി​ച്ചി​ല്ലെ​ങ്കി​ൽ പി​ഴ: പൊ​തു​ജ​നാ​രോ​ഗ്യ ഓ​ർ​ഡി​ന​ൻ​സ് പു​ന​ർ വി​ജ്ഞാ​പ​നം ചെ​യ്യും
മാ​സ്ക് ധ​രി​ച്ചി​ല്ലെ​ങ്കി​ൽ പി​ഴ: പൊ​തു​ജ​നാ​രോ​ഗ്യ ഓ​ർ​ഡി​ന​ൻ​സ് പു​ന​ർ വി​ജ്ഞാ​പ​നം ചെ​യ്യും
Thursday, September 22, 2022 7:31 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രി​ൽ നി​ന്നു പി​ഴ ഈ​ടാ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​നാ​രോ​ഗ്യ ഓ​ർ​ഡി​ന​ൻ​സ് പു​ന​ർ വി​ജ്ഞാ​പ​നം ചെ​യ്യാ​ൻ മ​ന്ത്രി​സ​ഭാ തീ​രു​മാ​നം. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ മാ​സ്ക് ഉ​പ​യോ​ഗം ക​ർ​ക്ക​ശ​മാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ പോ​ലും ജ​ന​ങ്ങ​ൾ മാ​സ്ക് ധ​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ടി​യ​ന്ത​ര​മാ​യി ഓ​ർ​ഡി​ന​ൻ​സ് വീ​ണ്ടു​മി​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ഓ​ർ​ഡി​ന​ൻ​സ് നി​ല​വി​ലി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സ് ഇ​പ്പോ​ൾ പ​രി​ശോ​ധ​ന​യും ന​ട​ത്തു​ന്നി​ല്ല. പൊ​തു​ജ​നാ​രോ​ഗ്യ ഓ​ർ​ഡി​ന​ൻ​സി​നു പ​ക​ര​മു​ള്ള ബി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ നി​യ​മ​സ​ഭ​യി​ൽ കൊ​ണ്ടു​വ​രി​ക​യും പി​ന്നീ​ട് സെ​ല​ക്ട് ക​മ്മി​റ്റി​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് വി​ടു​ക​യും ചെ​യ്തി​രു​ന്നു.

പൊ​തു​ജ​നാ​ഭി​പ്രാ​യം തേ​ടു​ന്ന​ത് അ​ട​ക്ക​മു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സെ​ല​ക്ട് ക​മ്മി​റ്റി കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​തി​നാ​ൽ ഫ​ല​ത്തി​ൽ സം​സ്ഥാ​ന​ത്ത് പൊ​തു​ജ​നാ​രോ​ഗ്യ​നി​യ​മം ഇ​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. ഓ​ർ​ഡി​ന​ൻ​സ് പു​ന​ർ​വി​ളം​ബ​രം ചെ​യ്യാ​നാ​യി നേ​ര​ത്തെ ഗ​വ​ർ​ണ​ർ​ക്ക് സ​മ​ർ​പ്പി​ച്ചി​രു​ന്ന​താ​ണ്. ഗ​വ​ർ​ണ​ർ സ​ർ​ക്കാ​രി​നോ​ട് ഇ​ട​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ഒ​പ്പി​ടാ​തെ തി​രി​ച്ച​യ​ച്ച ഓ​ർ​ഡി​ന​ൻ​സു​ക​ളു​ടെ കൂ​ട്ട​ത്തി​ൽ പൊ​തു​ജ​നാ​രോ​ഗ്യ ഓ​ർ​ഡി​ന​ൻ​സും ഉ​ൾ​പ്പെ​ട്ടി​രു​ന്ന​തി​നാ​ലാ​ണ് വീ​ണ്ടും ഇ​തു രാ​ജ്ഭ​വ​ന് സ​മ​ർ​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ത​ട​യു​ന്ന​തി​നും നി​യ​ന്ത്രി​ക്കു​ന്ന​തി​നും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൂ​ടു​ത​ൽ അ​ധി​കാ​രം ന​ൽ​കു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചാ​ണ് ഓ​ർ​ഡി​ന​ൻ​സ് കൊ​ണ്ടു​വ​ന്ന​ത്. കോ​വി​ഡ് അ​ട​ക്ക​മു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ളും പു​തു​താ​യു​ണ്ടാ​കു​ന്ന പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​രാ​തി​രി​ക്കാ​നാ​യി പ്രാ​ദേ​ശി​ക ലോ​ക്ഡൗ​ണ്‍, രോ​ഗ​ബാ​ധി​ത​രെ മാ​റ്റി​പാ​ർ​പ്പി​ക്ക​ൽ അ​ട​ക്കം എ​ല്ലാ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ളും കൈ​ക്കൊ​ള്ളാ​നു​ള്ള നി​യ​മ​പി​ൻ​ബ​ല​മാ​ണ് ഇ​തി​ലൂ​ടെ കൈ​വ​രു​ക.

നി​യ​മ​ലം​ഘ​ക​രി​ൽ​നി​ന്ന് പി​ഴ ഈ​ടാ​ക്കു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ​ക​ളും ഓ​ർ​ഡി​ന​ൻ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​ദ്രാ​സ് പ​ബ്ലി​ക് ഹെ​ൽ​ത്ത് ആ​ക്ട്, ട്രാ​വ​ൻ​കൂ​ർ കൊ​ച്ചി​ൻ പ​ബ്ലി​ക് ഹെ​ൽ​ത്ത് ആ​ക്ട് എ​ന്നി​വ​യി​ലെ വ്യ​വ​സ്ഥ​ക​ൾ ഏ​കീ​ക​രി​ച്ചാ​ണ് സം​സ്ഥാ​ന​മെ​ന്പാ​ടും ബാ​ധ​ക​മാ​കു​ന്ന​ത​ര​ത്തി​ൽ പൊ​തു​ജ​നാ​രോ​ഗ്യ നി​യ​മം കൊ​ണ്ടു​വ​ന്ന​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.