മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചു; ജ​ഗ​ൻ​മോ​ഹ​ൻ‌ റെ​ഡ്ഡി​ക്കും ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​നും വി​മ​ർ​ശ​നം
മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചു; ജ​ഗ​ൻ​മോ​ഹ​ൻ‌ റെ​ഡ്ഡി​ക്കും ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​നും വി​മ​ർ​ശ​നം
Tuesday, May 7, 2024 4:46 AM IST
അ​മ​രാ​വ​തി: മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം (എം​സി​സി) ലം​ഘി​ച്ച​തി​ന് വൈ​എ​സ്ആ​ർ​സി​പി മേ​ധാ​വി​യും ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യു​മാ​യ വൈ.​എ​സ്. ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഡി​യെ​യും പ്ര​തി​പ​ക്ഷ നേ​താ​വ് എ​ൻ. ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​നെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​മ​ർ​ശി​ച്ചു. "വാ​ക്കു​ക​ളി​ൽ ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ' ഇ​രു​വ​രോ​ടും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.

ക​ഴി​ഞ്ഞ കു​റേ ദി​വ​സ​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​നി​ടെ ഇ​രു നേ​താ​ക്ക​ളും പ​ര​സ്‌​പ​രം അ​പ​കീ​ർ​ത്തി​ക​ര​വും വ്യ​ക്തി​പ​ര​വു​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ന​ട​ത്തി മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്തി.

അ​തി​നാ​ൽ, വൈ​എ​സ്ആ​ർ​സി​പി അ​ധ്യ​ക്ഷ​ൻ ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഡി​യെ ക​മ്മീ​ഷ​ൻ ശ​ക്ത​മാ​യി വി​മ​ർ​ശി​ക്കു​ന്നു​വെ​ന്നും ഭാ​വി​യി​ൽ പ​ര​സ്യ പ്ര​സ്താ​വ​ന​ക​ളി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി അ​വി​നാ​ഷ് കു​മാ​ർ മു​ഖ്യ​മ​ന്ത്രി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.


തെ​ലു​ങ്ക് ദേ​ശം പാ​ർ​ട്ടി (ടി​ഡി​പി) നേ​താ​വ് ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​നും അ​വി​നാ​ഷ് കു​മാ​ർ സ​മാ​ന​മാ​യ നി​ർ​ദേ​ശം ന​ൽ​കി. എ​ല്ലാ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം വ്യ​വ​സ്ഥ​ക​ൾ അ​ക്ഷ​ര​ത്തി​ലും ആ​ത്മാ​വി​ലും പി​ന്തു​ട​രു​മെ​ന്ന് ക​മ്മീ​ഷ​ൻ പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും ഇ​ത് രാ​ഷ്ട്രീ​യ വ്യ​വ​ഹാ​ര​ത്തി​ന് ഒ​രു മാ​തൃ​ക​യാ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<