വർക്കലയിൽ സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
Saturday, May 18, 2024 6:17 PM IST
തിരുവനന്തപുരം: വർക്കലയിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്.
വെള്ളല്ലൂർ കേശവപുരം എൽപി സ്കൂളിന് സമീപത്തുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇറക്കം ഇറങ്ങി വരികയായിരുന്ന ബസ് നിയന്ത്രണം തെറ്റി മറിയുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പരിക്കേറ്റ ഏഴ് യാത്രക്കാരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
20 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി.