പേ​ടി​എം ഫാ​സ്റ്റ് ടാ​ഗ് ഉ​പ​ഭോ​ക്താ​ൾ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ദേ​ശീ​യ​പാ​താ അ​ഥോ​റി​റ്റി
പേ​ടി​എം ഫാ​സ്റ്റ് ടാ​ഗ് ഉ​പ​ഭോ​ക്താ​ൾ​ക്ക്  മു​ന്ന​റി​യി​പ്പു​മാ​യി ദേ​ശീ​യ​പാ​താ അ​ഥോ​റി​റ്റി
Wednesday, March 13, 2024 10:27 PM IST
ന്യൂ​ഡ​ൽ​ഹി: പേ​ടി​എം ഫാ​സ്റ്റ് ടാ​ഗ് ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് പു​തി​യ ബാ​ങ്കി​ലേ​ക്ക് മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ. മ​റ്റൊ​രു ബാ​ങ്കി​ൽ നി​ന്ന് മാ​ർ​ച്ച് 15 ന​കം പു​തി​യ ഫാ​സ്റ്റ് ടാ​ഗ്
സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

ടോ​ൾ പ്ലാ​സ​ക​ളി​ൽ ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ഒ​രു നി​ർ​ദേ​ശ​മെ​ന്ന് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി പ​റ​യു​ന്നു. ഫാ​സ്റ്റ് ടാ​ഗ് ന​ൽ​കാ​ൻ അ​നു​മ​തി​യു​ള്ള അം​ഗീ​കൃ​ത ബാ​ങ്കു​ക​ളു​ടെ​യും ബാ​ങ്കിം​ഗ് ഇ​ത​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പു​തു​ക്കി​യ പ​ട്ടി​ക​യും ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി പു​റ​ത്തു​വി​ട്ടു.

മാ​ർ​ച്ച് 15ന് ​ശേ​ഷം പേ​ടി​എം ഫാ​സ്റ്റ് ടാ​ഗ് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കു​മെ​ന്ന് ആ​ർ​ബി​ഐ അ​റി​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​മാ​റ്റം. ആ​ർ​ബി​ഐ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് മാ​ർ​ച്ച് 15ന് ​ശേ​ഷം‌ പേ​ടി​എം വ​ഴി ഫാ​സ്റ്റ് ടാ​ഗ് റീ​ചാ​ർ​ജ് ചെ​യ്യാ​നാ​വി​ല്ല. ബാ​ല​ൻ​സ് ഉ​ണ്ടെ​ങ്കി​ൽ 15ന് ​ശേ​ഷ​വും ഉ​പ​യോ​ഗി​ക്കാം.


നി​ല​വി​ലെ ഫാ​സ്റ്റ് ടാ​ഗ് ക്ലോ​സ് ചെ​യ്ത് പേ​ടി​എം ബാ​ങ്കി​നോ​ട് റീ​ഫ​ണ്ട് ആ​വ​ശ്യ​പ്പെ​ടാം. ഫാ​സ്റ്റ് ടാ​ഗ് ന​ൽ​കാ​ൻ അ​നു​മ​തി​യു​ള്ള ബാ​ങ്കു​ക​ളു​ടെ പ​ട്ടി​ക​യി‍​ൽ നി​ന്ന് ദേ​ശീ​യ​പാ​താ അ​ഥോ​റി​റ്റി പേ​ടി​എ​മ്മി​നെ ഒ​ഴി​വാ​ക്കി.

കൂ​ടു​ത​ൽ സം​ശ​യ​നി​വാ​ര​ണ​ത്തി​നും സ​ഹാ​യ​ങ്ങ​ൾ​ക്കു​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​ത​ത് ബാ​ങ്കു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​മെ​ന്നും അ​ല്ലെ​ങ്കി​ൽ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കാ​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു.
Related News
<