"നി​ങ്ങ​ൾ​ക്ക് 24 മ​ണി​ക്കൂ​ർ ത​രാം': സ​ർ​ക്കാ​രു​ക​ൾ​ക്ക് സു​പ്രീം കോ​ട​തി​യു​ടെ അ​ന്ത്യ​ശാ​സ​നം
"നി​ങ്ങ​ൾ​ക്ക് 24 മ​ണി​ക്കൂ​ർ ത​രാം': സ​ർ​ക്കാ​രു​ക​ൾ​ക്ക് സു​പ്രീം കോ​ട​തി​യു​ടെ അ​ന്ത്യ​ശാ​സ​നം
Thursday, December 2, 2021 1:37 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നും സം​സ്ഥാ​ന​ങ്ങ​ൾ​ക്കും അ​ന്ത്യ​ശാ​സ​നം ന​ൽ​കി സു​പ്രീം കോ​ട​തി. ഇ​രു​പ​ത്തി​നാ​ല് മ​ണി​ക്കൂ​റി​നു​ള്ളി​ൽ സ​ർ​ക്കാ​രു​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ കോ​ട​തി നേ​രി​ട്ട് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ പ​റ​ഞ്ഞു.

മ​ലി​നീ​ക​ര​ണ തോ​ത് കു​റ​യ്ക്കാ​നാ​യി സ​ർ​ക്കാ​രു​ക​ൾ​ക്ക് ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യു​ന്നി​ല്ല എ​ന്ന് നി​രീ​ക്ഷി​ച്ച സു​പ്രീം കോ​ട​തി സ​ർ​ക്കാ​രു​ക​ൾ ന​ൽ​കി​യ ഉ​റ​പ്പ് വാ​ക്കി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന​തി​ൽ ക​ടു​ത്ത അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി.

മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലും സ്കൂ​ളു​ക​ൾ തു​റ​ന്ന ഡ​ൽ​ഹി സ​ർ​ക്കാ​രി​നെ​യും കോ​ട​തി വി​മ​ർ​ശി​ച്ചു. മു​തി​ർ​ന്ന​വ​ർ​ക്ക് വ​ർ​ക്ക് ഫ്രം ​ഹോം ഏ​ർ​പ്പെ​ടു​ത്തു​മ്പോ​ൾ കു​ട്ടി​ക​ളെ പു​റ​ത്തി​റ​ക്കി​യ​ത് എ​ന്തി​നാ​ണ്, ലോ​ക്ക്ഡൗ​ണി​ന് ത​യാ​റെ​ന്ന് അ​റി​യി​ച്ചി​ട്ട് ഇ​പ്പോ​ൾ തീ​രു​മാ​നം എ​ന്താ​യി​യെ​ന്നും ഡ​ൽ​ഹി സ​ർ​ക്കാ​രി​നോ​ട് ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.