കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ദീ​പാ​വ​ലി സ​മ്മാ​നം; ഡി​എ​യും ഡി​ആ​റും വ​ർ​ധി​പ്പി​ച്ചു
കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ദീ​പാ​വ​ലി സ​മ്മാ​നം; ഡി​എ​യും ഡി​ആ​റും വ​ർ​ധി​പ്പി​ച്ചു
Thursday, October 21, 2021 7:05 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​ബ​ത്ത​യും (ഡി​എ) പെ​ൻ​ഷ​ൻ​കാ​രു​ടെ ആ​ശ്വാ​സ​ബ​ത്ത​യും (ഡി​ആ​ർ) വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നം. ഡി​എ​യും ഡി​ആ​റും മൂ​ന്നു ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കാ​ൻ കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗം അ​നു​മ​തി ന​ൽ​കി.

ഇ​തോ​ടെ ഡി​എ​യും ഡി​ആ​റും 31 ശ​ത​മാ​ന​മാ​യി. 2021 ജൂ​ലൈ ഒ​ന്നു മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ​യാ​ണ് വ​ർ​ധ​ന. 47.14 ല​ക്ഷം കേ​ന്ദ്ര സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും 68.62 ല​ക്ഷം പെ​ൻ​ഷ​ൻ​കാ​ർ​ക്കും തീ​രു​മാ​നം ഗു​ണ​ക​ര​മാ​കും.

ഖ​ജ​നാ​വി​ന് പ്ര​തി​വ​ർ​ഷം 9,488.70 കോ​ടി രൂ​പ​യു​ടെ അ​ധി​ക ബാ​ധ്യ​ത​യാ​ണ് ഇ​തി​ലൂ​ടെ ഉ​ണ്ടാ​കു​ക. ജൂ​ലൈ​യി​ൽ ക്ഷാ​മ​ബ​ത്ത​യും ആ​ശ്വാ​സ​ബ​ത്ത​യും 17 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 28 ശ​ത​മാ​ന​മാ​യി വ​ർ​ധി​പ്പി​ച്ചി​രു​ന്നു.

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ദീ​പാ​വ​ലി സ​മ്മ​ന​മാ​ണ് തീ​രു​മാ​ന​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.