ഭൂ​മി​ക്കു വെ​ളി​യി​ൽ മൂ​ന്നു മാ​സം; ചൈ​നീ​സ് ബ​ഹി​രാ​കാ​ശ​യാ​ത്രി​ക​ർ മ​ട​ങ്ങി​യെ​ത്തി
ഭൂ​മി​ക്കു വെ​ളി​യി​ൽ മൂ​ന്നു മാ​സം; ചൈ​നീ​സ് ബ​ഹി​രാ​കാ​ശ​യാ​ത്രി​ക​ർ മ​ട​ങ്ങി​യെ​ത്തി
Friday, September 17, 2021 5:21 PM IST
ബെ​യ്ജിം​ഗ്: ചൈ​ന​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ ബ​ഹി​രാ​കാ​ശ ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി മൂ​ന്ന് ചൈ​നീ​സ് ബ​ഹി​രാ​കാ​ശ​യാ​ത്രി​ക​ർ ഭൂ​മി​യി​ലേ​ക്ക് മ​ട​ങ്ങി. നീ​യ് ഹെ​യ്‌​ഷെ​ങ്, ലി​യു ബോ​മിം​ഗ്, ടാം​ഗ് ഹോ​ങ്‌​ബോ എ​ന്നി​വ​രാ​ണ് വി​ജ​യ​ക​ര​മാ​യി ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി ഭൂ​മി​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​യ​ത്. ചൈ​ന​യു​ടെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി എ​ന്ന റി​ക്കാ​ർ​ഡ് 56കാ​ര​നാ​യ നീ​യ് ഈ ​യാ​ത്ര​യി​ലൂ​ടെ സ്വ​ന്ത​മാ​ക്കി.

ബ​ഹി​രാ​കാ​ശ നി​ല​യ​മാ​യ ടി​യാം​ഗ്ഗോം​ഗി​ൽ 90 ദി​വ​സ​മാ​ണ് നീ​യും സം​ഘ​വും ത​ങ്ങി​യ​ത്. ഭൂ​മി​യി​ൽ​നി​ന്നും 380 കി​ലോ മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ് ടി​യാം​ഗ്ഗോം​ഗ് നി​ല​യ​മു​ള്ള​ത്. മൂ​ന്ന് പേ​രും വ്യാ​ഴാ​ഴ്ച ഷെ​ൻ​ഷോ -12 പേ​ട​ക​ത്തി​ൽ ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ നി​ന്നും ഭൂ​മി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച മം​ഗോ​ളി​യ​യി​ലെ ഗോ​ബി മ​രു​ഭൂ​മി​യി​ൽ പ്രാ​ദേ​ശി​ക സ​മ​യം 13:35 ന് ​സു​ര​ക്ഷി​ത​മാ​യി ഇ​റ​ങ്ങി.

ജൂ​ൺ 17 ന് ​ബ​ഹി​രാ​കാ​ശ​ത്തേ​യ്ക്കു പു​റ​പ്പെ​ട്ട സ്ഥ​ല​ത്തു ത​ന്നെ​യാ​ണ് ഇ​വ​ർ മ​ട​ങ്ങി​യെ​ത്തി​യ​തും. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ബ​ഹി​രാ​കാ​ശ ന​ട​ത്തം, വി​വ​ര​ങ്ങ​ൾ ഭൂ​മി​യി​ലേ​ക്ക് കൈ​മാ​റ​ൽ ഉ​ൾ​പ്പെ​ടെ വി​വി​ധ ജോ​ലി​ക​ൾ മൂ​വ​രും നി​ർ​വ​ഹി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.