ആ​ശ്വാ​സം..! ഇ​ന്ധ​ന​വി​ല ഇ​ന്ന് കൂ​ടി​യി​ല്ല
Thursday, January 28, 2021 10:05 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല ഇ​ന്ന് കൂ​ടി​യി​ല്ല. ഡ​ൽ​ഹി​യി​ൽ പെ​ട്രോ​ളി​ന് 86.30 രൂ​പ​യും ഡീ​സ​ലി​ന് 76.48 രൂ​പ​യാ​യും തു​ട​രു​ക‍​യാ​ണ്. മും​ബൈ​യി​ൽ പെ​ട്രോ​ളി​ന് 92.86 രൂ​പ​യും ഡീ​സ​ലി​ന് 83.30 രൂ​പ​യു​മാ​ണ്.

നി​ല​വി​ലെ പെ​ട്രോ​ളി​ന്‍റെ വി​ല ദേ​ശീ​യ ത​ല​സ്ഥാ​ന​ത്തെ ഏ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന നി​ര​ക്കാ​ണ്. ആ​ഗോ​ള​ത​ല​ത്തി​ൽ എ​ണ്ണ​വി​ല കു​റ​ഞ്ഞാ​ലും രാ​ജ്യ​ത്ത് എ​ണ്ണ​വി​ല കു​റ​യ്ക്കാ​തെ എ​ക്സൈ​സ് തീ​രു​വ വ​ർ​ധി​പ്പി​ക്കു​ന്ന കേ​ന്ദ്ര നി​ല​പാ​ടാ​ണ് ജ​ന​ങ്ങ​ളു​ടെ ദു​രി​തം കൂ​ട്ടു​ന്ന​ത്.

ആ​ഗോ​ള​ത​ല​ത്തി​ൽ ആ​ദ്യ ലോ​ക്ക്‌​ഡൗ​ണ്‍ ഉ​ണ്ടാ​യ ഏ​പ്രി​ലി​ൽ ക്രൂ​ഡ് വി​ല 20 ഡോ​ള​ർ വ​രെ എ​ത്തി​യി​രു​ന്നു. ഈ ​സ​മ​യ​ത്തും ഇ​ന്ത്യ​യി​ൽ പെ​ട്രോ​ളി​ന് 72 രൂ​പ​യാ​യി​രു​ന്നു വി​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------