ചെ​ങ്കോ​ട്ട അ​ക്ര​മ​ത്തി​ൽ ദീ​പ് സി​ദ്ദു​വി​നും ലാ​ഖ സി​ദ്ദാ​ന​യ്ക്കും മു​ഖ്യ​പ​ങ്ക്
Wednesday, January 27, 2021 2:30 PM IST
ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട അ​ക്ര​മ​ത്തി​ൽ ന​ട​ൻ ദീ​പ് സി​ദ്ദു​വി​നും ഗു​ണ്ടാ​ത്ത​ല​വ​ൻ ലാ​ഖ സി​ദ്ദാ​ന​യ്ക്കും മു​ഖ്യ​പ​ങ്കെ​ന്ന് റി​പ്പോ​ർ​ട്ട്. സി​ദ്ദു​വും സി​ദ്ദാ​ന​യും ര​ണ്ട് ദി​വ​സം മു​മ്പ് ഡ​ൽ​ഹി​യി​ലെ​ത്തു​ക​യും സി​ങ്കു അ​തി​ർ​ത്തി​യി​ൽ പ്ര​ക്ഷോ​ഭം തു​ട​രു​ന്ന ക​ർ​ഷ​ക​രോ​ട് പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.

2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി സ​ണ്ണി ഡി​യോ​ളി​നു പ്ര​ചാ​ര​ണം ന​ട​ത്തി​യ ആ​ളാ​ണ് സി​ദ്ദു. 26 കേ​സു​ക​ളാ​ണ് സി​ദ്ദാ​ന​യ്ക്കെ​തി​രെ​യു​ള്ള​ത്. ഇ​യാ​ൾ ക​ഴി​ഞ്ഞ ന​വം​ബ​ർ മു​ത​ൽ സി​ങ്കു അ​തി​ർ​ത്തി​യി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്കൊ​പ്പം ത​മ്പ​ടി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

പ്ര​ക്ഷോ​ഭം ന​ട​ക്കു​മ്പോ​ൾ ദീ​പ് സി​ദ്ദു ചെ​ങ്കോ​ട്ട‍​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യി സ്വ​രാ​ജ് ഇ​ന്ത്യ നേ​താ​വ് യോ​ഗേ​ന്ദ്ര യാ​ദ​വ് ആ​ജ്ത​കി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. തു​ട​ക്കം മു​ത​ലേ ദി​പ് സി​ദ്ദു​വി​നെ ത​ങ്ങ​ൾ എ​തി​ർ​ത്തി​രു​ന്നു. ഉ​ച്ച​ഭാ​ഷി​യു​മാ​യി ദി​പ് സി​ദ്ദു എ​ങ്ങ​നെ ചെ​ങ്കോ​ട്ട​യി​ൽ എ​ത്തി​യെ​ന്ന​ത് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് യോ​ഗേ​ന്ദ്ര യാ​ദ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

ട്രാ​ക്ട​ർ റാ​ലി​യു​ടെ ത​ലേ​ദി​വ​സം രാ​ത്രി സി​ദ്ദു​വും സി​ദ്ദാ​ന​യും ക​ർ​ഷ​ക​രെ ക​ലാ​പ​ത്തി​നു പ്രേ​രി​പ്പി​ച്ച വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും യോ​ഗേ​ന്ദ്ര യാ​ദ​വ് ആ​രോ​പി​ച്ചു. സി​ദ്ദു ബി​ജെ​പി​യു​മാ​യി ബ​ന്ധ​മു​ള്ള​യാ​ളാ​ണ്. സ​ണ്ണി ഡി​യോ​ളി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ക​നാ​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ത്രം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ഇ​ക്കാ​ര്യം നേ​ര​ത്തെ പോ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​യൊ​ന്നും എ​ടു​ത്തി​ട്ടി​ല്ല. അ​ക്ര​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന്‍റെ ചി​ത്രം ന​ൽ​കി​യി​ട്ടും പോ​ലീ​സ് സി​ദ്ദു​വി​നെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്നും യോ​ഗേ​ന്ദ്ര യാ​ദ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ചെ​ങ്കോ​ട്ട സം​ഭ​വ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ നി​ഷാ​ൻ സാ​ഹി​ബ്, ക​ർ​ഷ​ക യൂ​ണി​യ​ൻ പ​താ​ക​ക​ൾ വി​കാ​ര​ത്തി​ന്‍റെ പാ​ര​മ്യ​ത്തി​ലാ​ണ് ഉ​യ​ർ​ത്തു​ന്ന​തെ​ന്ന് ഹി​ന്ദി​യി​ൽ സി​ദ്ദു സം​സാ​രി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്നി​രു​ന്നു.

സി​ദ്ദു​വി​ന് രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ളു​ണ്ടെ​ന്നും സ്വ​ന്ത​മാ​യി പാ​ർ​ട്ടി രൂ​പീ​ക​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യു​മാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ക​ർ​ഷ​ക​രു​ടെ പ്ര​ക്ഷോ​ഭ​ത്തി​ൽ സി​ദ്ദു​വും സി​ദ്ദാ​ന​യും സ​ജീ​വ​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------