സം​സ്ഥാ​ന​ത്ത് ഇ​ന്ന് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി​യ​ത് 18,450 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക്
Monday, January 25, 2021 11:27 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 18,450 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ കോ​വി​ഡ്-19 വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു. ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ വ​ര്‍​ധി​പ്പി​ക്കാ​ന്‍ ആ​വി​ഷ്‌​ക്ക​രി​ച്ച ആ​ക്ഷ​ന്‍ പ്ലാ​നി​ന്‍റെ ഭാ​ഗ​മാ​യി വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം 249 വ​രെ​യാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് 227 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ (25) വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളു​ള്ള​ത്. ആ​ല​പ്പു​ഴ 15, എ​റ​ണാ​കു​ളം 21, ഇ​ടു​ക്കി 12, ക​ണ്ണൂ​ര്‍ 15, കാ​സ​ര്‍​ഗോ​ഡ് 14, കൊ​ല്ലം 14, കോ​ട്ട​യം 16, കോ​ഴി​ക്കോ​ട് 16, മ​ല​പ്പു​റം 12, പാ​ല​ക്കാ​ട് 14, പ​ത്ത​നം​തി​ട്ട 25, തി​രു​വ​ന​ന്ത​പു​രം 25, തൃ​ശൂ​ര്‍ 19, വ​യ​നാ​ട് 9 എ​ന്നി​ങ്ങ​നെ​യാ​ണ് വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍.

തൃ​ശൂ​ര്‍ ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ (2,124) വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത്. ആ​ല​പ്പു​ഴ 1186, എ​റ​ണാ​കു​ളം 1796, ഇ​ടു​ക്കി 883, ക​ണ്ണൂ​ര്‍ 1390, കാ​സ​ര്‍​ഗോ​ഡ് 819, കൊ​ല്ലം 1169, കോ​ട്ട​യം 1484, കോ​ഴി​ക്കോ​ട് 1371, മ​ല​പ്പു​റം 876, പാ​ല​ക്കാ​ട് 1313, പ​ത്ത​നം​തി​ട്ട 1594, തി​രു​വ​ന​ന്ത​പു​രം 1739, തൃ​ശൂ​ര്‍ 2124, വ​യ​നാ​ട് 706 എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ന്ന് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം.

ശ​നി​യാ​ഴ്ച 80 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 6,236 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി. ഇ​തോ​ടെ ആ​കെ 72,530 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രാ​ണ് വാ​ക്‌​സി​നേ​ഷ​ന്‍ സ്വീ​ക​രി​ച്ച​ത്.

സം​സ്ഥാ​ന​ത്താ​കെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ളും ഉ​ള്‍​പ്പെ​ടെ 4,97,441 പേ​രാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്. സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ലെ 1,89,100 പേ​രും സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ 2,09,991 പേ​രും ഉ​ള്‍​പ്പെ​ടെ 3,99,091 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

ഇ​തു​കൂ​ടാ​തെ 2,965 കേ​ന്ദ്ര ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​നാ​ണ് ന​ട​ക്കു​ന്ന​ത്. 75,592 ആ​ഭ്യ​ന്ത​ര വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രും, 6,600 മു​ന്‍​സി​പ്പ​ല്‍ വ​ര്‍​ക്ക​ര്‍​മാ​രും, 13,193 റ​വ​ന്യൂ വ​കു​പ്പ് ജീ​വ​ന​ക്കാ​രും ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------