മ​ദ്യ​ത്തി​ന്‍റെ വി​ല കൂ​ട്ടി​യ​തി​ല്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല
Sunday, January 24, 2021 1:48 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ത്തി​ന്‍റെ വി​ല കൂ​ട്ടി​യ​തി​ല്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി അ​ദ്ദേ​ഹം വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍​ക്ക് ക​ത്ത​യ​ച്ചു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, എ​ക്‌​സൈ​സ് മ​ന്ത്രി ടി. ​പി. രാ​മ​കൃ​ഷ്ണ​ൻ, ബെ​വ്‌​കോ എം​ഡി എ​ന്നി​വ​ര്‍​ക്കെ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ത്ത്.

ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ മ​ദ്യ​ത്തി​ന്‍റെ വി​ല വ​ർ​ധി​പ്പി​ച്ച​ത് അ​ഴി​മ​തി​യാ​ണെ​ന്ന് ചെ​ന്നി​ത്ത​ല നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്.

മ​ദ്യ​വി​ല വ​ർ​ധി​പ്പി​ച്ച​തി​ല്‍ 200 കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണം. ആ​ൽ​ക്ക​ഹോ​ൾ വി​ല​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ദ്യ​ത്തി​ന്‍റെ വി​ല വ​ർ​ധ​ന​യെ​ന്ന വാ​ദം തെ​റ്റാ​ണെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------