കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ടം: ഇ​ന്ത്യ​യ്ക്കും പ്ര​ധാ​ന​മ​ന്ത്രി​ക്കും ന​ന്ദി പ​റ​ഞ്ഞ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന
Saturday, January 23, 2021 6:26 PM IST
ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡി​നെ​തി​രാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യി പി​ന്തു​ണ ന​ല്‍​കു​ന്ന ഇ​ന്ത്യ​യ്ക്കും പ്ര​ധാ​ന​മ​ന്ത്രി​ക്കും ന​ന്ദി പ​റ​ഞ്ഞ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ‌‌"ന​ന്ദി ഇ​ന്ത്യ, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കോ​വി​ഡി​നെ​തി​രാ​യ ആ​ഗോ​ള പോ​രാ​ട്ട​ത്തി​നു​ള​ള നി​ങ്ങ​ളു​ടെ തു​ട​ര്‍​ച്ച​യാ​യ പി​ന്തു​ണ​യ്ക്ക്. ഒ​ന്നി​ച്ചു​നി​ന്ന് അ​റി​വു​ക​ള്‍ പ​ങ്കു​വെ​ക്കു​ക​യാ​ണെ​ങ്കി​ല്‍ മാ​ത്ര​മേ ഈ ​വൈ​റ​സി​നെ ന​മു​ക്ക് ത​ടു​ക്കാ​നാ​വൂ. ജീ​വി​ത​വും ജീ​വ​നു​ക​ളും ര​ക്ഷി​ക്കാ​നാ​വൂ.' ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മേ​ധാ​വി ടെ​ഡ്രോ​സ് അ​ഥ​നോം ഗെ​ബ്രി​യേ​സ​സ് ട്വീ​റ്റ് ചെ​യ്തു.



കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​ന്‍റെ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ക​യ​റ്റു​മ​തി ഇ​ന്ത്യ ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന മേ​ധാ​വി​യു​ടെ ന​ന്ദി വാ​ക്കു​ക​ൾ. രാ​ജ്യ​ത്ത് വാ​ക്‌​സി​ന്‍ വി​ത​ര​ണം ആ​രം​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഈ ​ആ​ഴ്ച ആ​ദ്യം അ​യ​ല്‍​രാ​ജ്യ​ങ്ങ​ളാ​യ ഭൂ​ട്ടാ​ന്‍, മാ​ല​ദ്വീ​പ്, ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ള്‍, മൗ​റീ​ഷ്യ​സ്, സീ​ഷെ​ൽ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഇ​ന്ത്യ സൗ​ജ​ന്യ​മാ​യി വാ​ക്‌​സി​ന്‍ ക​യ​റ്റു​മ​തി ചെ​യ്തി​രു​ന്നു.

പി​ന്നീ​ട് ബ്ര​സീ​ൽ, മൊ​റോ​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ക​യ​റ്റു​മ​തി ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ബ്ര​സീ​ലി​ലേ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ ക​യ​റ്റി അ​യ​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ് ജെ​യി​ർ ബൊ​ൽ​സ​നാ​രോ ന​ന്ദി അ​റി​യി​ച്ചി​രു​ന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക, സൗ​ദി അ​റേ​ബ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ഇ​ന്ത്യ വാ​ക്‌​സി​ന്‍ ക​യ​റ്റു​മ​തി ചെ​യ്യും.

യു​കെ​ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​സ്ട്ര​സെ​ന​ക്ക​യും ഓ​ക്‌​സ്ഫ​ഡ് സ​ര്‍​വ​ക​ലാ​ശാ​ല​യും ചേ​ര്‍​ന്ന് വി​ക​സി​പ്പി​ച്ചെ​ടു​ത്ത കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നാ​ണ് ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ വാ​ക്‌​സി​ന്‍ നി​ര്‍​മാ​താ​ക്ക​ളാ​യ സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ​യി​ല്‍ ഉ​ല്പാ​ദി​പ്പി​ക്കു​ന്ന​ത്. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് സി​റ​ത്തി​ന് ഇ​തി​ന​കം ഓ​ര്‍​ഡ​റു​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------