പ്ര​ധാ​ന​മ​ന്ത്രി​യും മു​ഖ്യ​മ​ന്ത്രി​മാ​രും കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കു​മെ​ന്ന് സൂ​ച​ന
Thursday, January 21, 2021 2:15 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​ൻ ര​ണ്ടാം ഘ​ട്ട വി​ത​ര​ണ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി വാ​ക്സി​ൻ സ്വീ​ക​രി​ക്കും. പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം മു​ഖ്യ​മ​ന്ത്രി​മാ​രും വാ​ക്സി​ൻ സ്വീ​ക​രി​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്. ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

50 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള എ​ല്ലാ എം​പി​മാ​ർ​ക്കും എം​എ​ൽ​എ​മാ​ർ​ക്കും വാ​ക്സി​ൻ ന​ൽ​കും. ജ​നു​വ​രി 16നാ​ണ് രാ​ജ്യ​ത്ത് ആ​ദ്യ​ഘ​ട്ട വാ​ക്സി​ൻ വി​ത​ര​ണം ആ​രം​ഭി​ച്ച​ത്. രാ​ജ്യ​ത്തു കോ​വി​ഡ് വാ​ക്സീ​ൻ സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 7.86 ല​ക്ഷം ആ​യി. 14,199 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ബു​ധ​നാ​ഴ്ച ന​ട​ന്ന കു​ത്തി​വ​യ്പി​ൽ 1.12 ല​ക്ഷം പേ​ർ കൂ​ടി വാ​ക്സീ​നെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------