"വ​ലി​യ ആ​ശ്വാ​സം': കോ​വി​ഡ് വാ​ക്സി​ൻ‌ വി​ത​ര​ണ​ത്തി​ന് ശേ​ഷം ഹ​ർ​ഷ വ​ർ​ധ​ൻ
Saturday, January 16, 2021 9:07 PM IST
ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ന​ട​ന്ന കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ യ​ജ്ഞം വ​ലി​യ ആ​ശ്വാ​സം ന​ൽ​കി​യെ​ന്ന്
കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ.​ഹ​ര്‍​ഷ വ​ര്‍​ധ​ൻ. രാ​ജ്യ​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു​ള്ള വാ​ക്സി​നേ​ഷ​ന് രാ​ജ്യ​ത്ത് തു​ട​ക്കമിട്ട ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​യിം​സി​ലെ ശു​ചീ​ക​ര​ണ​തൊ​ഴി​ലാ​ളി​യാ​യ മ​നീ​ഷ് കു​മാ​ർ എ​ന്ന​യാ​ളാ​ണ് രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​ൻ സ്വീ​ക​രി​ച്ച​ത്.

എ​യിം​സി​ൽ വാ​ക്സി​ന്‍റെ ആ​ദ്യ ഡോ​സ് ന​ൽ​കു​ന്ന ച​ട​ങ്ങി​ൽ മൃ​ത​സ​ജ്ജീ​വ​നി​യെ​ന്നാ​ണ് വാ​ക്‌​സി​നെ മ​ന്ത്രി വി​ശേ​ഷി​പ്പി​ച്ച​ത്.‌ കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ 'സ​ജ്ജീ​വ​നി' പോ​ലെ​യാ​ണ് വാ​ക്‌​സി​ൻ രാ​ജ്യ​ത്തി​ന് മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പോ​രാ​ട്ടം ക്ര​മേ​ണ വി​ജ​യ​ത്തി​ലേ​ക്കാ​ണ് നീ​ങ്ങു​ന്ന​ത്. എ​ന്നാ​ല്‍ വി​ജ​യ​ത്തി​ലേ​ക്ക് എ​ത്ര​യും വേ​ഗം നീ​ങ്ങാ​നാ​കു​മെ​ന്ന് ഇ​പ്പോ​ള്‍ ക​രു​തു​ന്ന​തെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം എ​ല്ലാ ദി​വ​സ​വും കു​റ​ഞ്ഞു​വ​രി​ക​യാ​ണെ​ന്ന് ക​ണ​ക്കു​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും കൊ​റോ​ണ മു​ൻ​നി​ര പോ​രാ​ളി​ക​ളു​ടെ​യും നി​സ്വാ​ർ​ത്ഥ സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള ആ​ദ​ര​വാ​ണ് എ​ന്ന നി​ല​യി​ലാ​ണ് ഇ​വ​ർ​ക്ക് ആ​ദ്യം വാ​ക്‌​സി​നേ​ഷ​ൻ ന​ൽ​കു​ന്ന​തെ​ന്നും ഹ​ർ​ഷ വ​ർ​ധ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------