വി​ല്പ​ന സ​മ്മ​ര്‍​ദം; സെ​ന്‍​സെ​ക്‌​സ് 549.49 പോ​യി​ന്‍റ് ന​ഷ്ട​ത്തി​ല്‍ ക്ലോ​സ് ചെ​യ്തു
Friday, January 15, 2021 6:10 PM IST
മും​ബൈ: വ്യാ​പാ​ര ആ​ഴ്ച​യു​ടെ അ​വ​സാ​ന ദി​ന​ത്തി​ല്‍ ഓ​ഹ​രി വി​പ​ണി ന​ഷ്ട​ത്തോ​ടെ ക്ലോ​സ് ചെ​യ്തു. സെ​ന്‍​സെ​ക്‌​സ് 549.49 പോ​യി​ന്‍റ് ന​ഷ്ട​ത്തി​ല്‍ 49,034.67ലും ​നി​ഫ്റ്റി 161.90 പോ​യി​ന്‍റ് താ​ഴ്ന്ന് 14,433.70ലു​മാ​ണ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ബി​എ​സ്ഇ​യി​ലെ 1070 ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ള്‍ നേ​ട്ട​ത്തി​ലും 1897 ഓ​ഹ​രി​ക​ള്‍ ന​ഷ്ട​ത്തി​ലു​മാ​യി​രു​ന്നു. 139 ഓ​ഹ​രി​ക​ള്‍​ക്ക് മാ​റ്റ​മി​ല്ല.

ടെ​ക് മ​ഹീ​ന്ദ്ര, ഗെ​യി​ല്‍, എ​ച്ച്‌​സി​എ​ല്‍​ടെ​ക്, വി​പ്രോ, ഒ​എ​ന്‍​ജി​സി തു​ട​ങ്ങി​യ ഓ​ഹ​രി​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ന​ഷ്ട​ത്തി​ലാ​യ​ത്. ടാ​റ്റ മോ​ട്ടോ​ഴ്‌​സ്, ഭാ​ര​തി എ​യ​ര്‍​ടെ​ല്‍, യു​പി​എ​ല്‍, ഐ​ടി​സി, ഗ്രാ​സിം തു​ട​ങ്ങി​യ ഓ​ഹ​രി​ക​ള്‍ നേ​ട്ട​മു​ണ്ടാ​ക്കു​ക​യും ചെ​യ്തു. എ​ല്ലാ​വി​ഭാ​ഗം സൂ​ചി​ക​ക​ളും ന​ഷ്ട​ത്തി​ലാ​ണ് ക്ലോ​സ് ചെ​യ്ത​ത്. ബി​എ​സ്ഇ മി​ഡ്ക്യാ​പ്, സ്‌​മോ​ള്‍ ക്യാ​പ് സൂ​ചി​ക​ക​ള്‍ ഒ​രു ശ​ത​മാ​നം വീ​തം താ​ഴെ​പ്പോ​യി.

ക​ന​ത്ത വി​ല്പ​ന സ​മ്മ​ര്‍​ദ​മാ​ണ് വി​പ​ണി​യെ ത​ള​ർ​ത്തി​യ​ത്. യൂ​റോ​പ്പി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ലോ​ക്ഡൗ​ണ്‍ ക​ര്‍​ശ​ന​മാ​ക്കി​യ​താ​ണ് വി​പ​ണി​യെ ബാ​ധി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------