സി.​എം ര​വീ​ന്ദ്ര​ൻ ആ​ശു​പ​ത്രി​വി​ട്ടു; വീ​ട്ടി​ൽ വി​ശ്ര​മം നി​ർ​ദേ​ശി​ച്ച് ഡോ​ക്ട​ർ​മാ​ർ
Friday, November 27, 2020 5:54 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം ര​വീ​ന്ദ്ര​ൻ ആ​ശു​പ​ത്രി​വി​ട്ടു. കോ​വി​ഡാ​ന​ന്ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​വീ​ന്ദ്ര​ൻ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ആ​ശു​പ​ത്രി​വി​ട്ട​ത്.

വീ​ട്ടി​ൽ ഫി​യോ​തെ​റാ​പ്പി​യും വി​ശ്ര​മ​വും ആ​വ​ശ്യ​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. ഇ​തോ​ടെ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലൊ​ന്നും ഇ​ഡി​യു​ടെ ചോ​ദ്യം ചെ​യ്യ​ലി​ന് ര​വീ​ന്ദ്ര​ൻ ഹാ​ജ​രാ​യേ​ക്കി​ല്ല. ചു​മ​യും ശ്വാ​സ​ത​ട​സ​വും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ എം​ഐ​സി​യു​വി​ൽ ര​വീ​ന്ദ്ര​നെ പ്ര​വേ​ശി​പ്പി​ച്ച​ത്.

കോ​വി​ഡ് മു​ക്ത​നാ​യ​തി​നെ തു​ട​ർ​ന്ന് ഇ​ന്ന് (വെ​ള്ളി​യാ​ഴ്ച) രാ​വി​ലെ 10 ന് ​ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​ക​ണ​മെ​ന്ന് കാ​ട്ടി ഇ​ഡി നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കോ​വി​ഡാ​ന​ന്ത​ര ചി​കി​ത്സ​യ്ക്കാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ന​വം​ബ​ര്‍ ആ​റി​ന് ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് നേ​ര​ത്തെ ഇ​ഡി ര​വീ​ന്ദ്ര​ന് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും അ​ടു​ത്ത ദി​വ​സം അ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ദ്ദേ​ഹം കോ​വി​ഡ് മു​ക്ത​നാ​യി ആ​ശു​പ​ത്രി വി​ട്ട​ത്. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് വെ​ള്ളി​യാ​ഴ്ച ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി വീ​ണ്ടും നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.